Wednesday, April 13, 2011

China Town Gallery: കോമഡിക്കൂട്ടവുമായി ചൈനാടൌണ്‍ 14ന്


മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നീ കോമഡി താര രാജാക്കന്‍മാര്‍ ഒരുമിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം 'ചൈനാ ടൌണ്‍' 14ന് തീയറ്ററുകളിലെത്തുന്നു. റാഫി മെക്കാര്‍ട്ടിന്‍ ഒരുക്കുന്ന സമ്പൂര്‍ണ കോമഡി എന്റര്‍ടെയ്നര്‍ വിഷുക്കാലത്തെ പ്രധാന റിലീസാണ്. 

കാവ്യ മാധവന്‍, പൂനം ബജ് വ, ദീപ ഷാ എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, ക്യാപ്റ്റന്‍ രാജു, ബിന്ദു പണിക്കര്‍ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തെ സമ്പന്നമാക്കുന്നത്. ഗജിനി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രദീപ് റാവത്താണ് പ്രതിനായക വേഷത്തിലെത്തുന്നത്. 

ഗോവയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മാത്തുക്കുട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു. മുമ്പ് ഗോവയില്‍ കാസിനോ നടത്തിവന്ന സേവ്യര്‍, ഡേവിഡ്, ജയകൃഷ്ണന്‍ എന്നിവരുടെ മക്കളാണ് യഥാക്രമം മാത്തുക്കുട്ടി, സഖറിയ, ബിനോയ് എന്നീ നായക കഥാപാത്രങ്ങളായെത്തുന്നത്. മാത്തുക്കുട്ടിയെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍, സഖറിയയായി ജയറാമും ബിനോയ് ആയി ദിലീപുമെത്തുന്നു.ഗോവന്‍ ചൈനാടൌണില്‍ തങ്ങളുടെ പിതാക്കള്‍ക്ക് അവകാശപ്പെട്ടത് ഇന്ന് മറ്റു പലരുടേയും കൈകളിലാണ്. ഗോവന്‍ ആഭ്യന്തരമന്ത്രി ചൌധരിയും ബിസിനസുകാരന്‍ ഗൌഡയുമാണ് ഈ ശക്തര്‍. 

ഇത് നേടാനുള്ള മൂവര്‍ സംഘത്തിന്റെ ശ്രമമാണ് കഥ. സഹായത്തിന് ഇവരുടെ പിതാക്കളുടെ സുഹൃത്ത് ഗോമസുമുണ്ട്. ക്യാപ്റ്റന്‍ രാജുവാണ് ഗോമസ്. 257 കിലോ ഭാരമുള്ള സുമോ ഗുസ്തിക്കാരന്‍ ഹംഗറി സ്വദേശി ഡിസൂസാ ലിബോറിന്‍ ചിത്രത്തിലെ മുഖ്യ ആകര്‍ഷണമാണ്. 

ജാസി ഗിഫ്റ്റിന്റെ ഈണങ്ങളില്‍ ഗാനങ്ങളൊരുക്കുന്നത് സന്തോഷ് വര്‍മയും അനില്‍ പനച്ചൂരാനുമാണ്. അഴകപ്പന്റേതാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ഡോണ്‍ മാക്സ്, കലാസംവിധാനം: ബോബന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനക്കല്‍. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് വഴി തിയറ്ററുകളിലെത്തും. 

തിരുവനന്തപുരം: ശ്രീകുമാര്‍ ശ്രീവിശാഖ്, എറണാകുളം: കവിത, ക്യൂ, സിനിമാക്സ്, ആറ്റിങ്ങല്‍ ഗംഗ, യമുന, കാവേരി, നെടുമങ്ങാട് ശ്രീസരസ്വതി, കൊല്ലം അര്‍ച്ചന, ആരാധന, മാവേലിക്കര പ്രതിഭ, തൃശൂര്‍ ഗിരിജ, ജോസ്, പാലക്കാട് പ്രിയ, കോട്ടയം അഭിലാഷ്, ആലുവ മാത, മൂവാറ്റുപുഴ ഐസക്സ്, കോഴിക്കോട് അപ്സര, ശ്രീ, മലപ്പുറം രചന, കണ്ണൂര്‍ സവിത തുടങ്ങി നൂറിലേറെ കേന്ദ്രങ്ങളിലായി 500 ഓളം പ്രദര്‍ശനങ്ങള്‍ കേരളത്തിലുടനീളം ദിവസേന പ്രദര്‍ശിപ്പിക്കും.  


china town gallery
(click image to enlarge)


china town, malayalam movie china town, china town gallery, china town reports, mohanlal, antony perumbavoor, rafi mecartin, kavya madhavan, poonam bajwa, deepa shah, dileep, jayaram, suraj venjaramood, jagathy sreekumar


2 comments:

ഒരു കൊച്ചു കിനാവ്‌ said...

chali aakathirikaattee.....

Rajeev Nair said...

chali aayi! :)

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.