Friday, April 29, 2011

ലക്കി ജോക്കേഴ്സും ഭക്തജനങ്ങളുടെ ശ്രദ്ധക്കും മേല്‍വിലാസവും വെള്ളിയാഴ്ച മുതല്‍


കോമഡി താരങ്ങളെ അണിനിരത്തി സുനില്‍ സംവിധാനം ചെയ്യുന്ന 'ലക്കി ജോക്കേഴ്സും' പ്രിയനന്ദനന്‍ കാവ്യാ മാധവനെ നായികയാക്കി ഒരുക്കുന്ന 'ഭക്തജനങ്ങളുടെ ശ്രദ്ധക്കും' സുരേഷ് ഗോപി നായകനാകുന്ന 'മേല്‍വിലാസ'വും 29 വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത 'മുഹബത്ത്' 28 വ്യാഴാഴ്ച റിലീസ് ചെയ്തു. 

ആസ്കാര്‍ ഫിലിംസ് രവിചന്ദ്രന്‍ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന 'ലക്കി ജോക്കേഴ്സി'ല്‍ അജ്മലാണ് നായകന്‍. മലയാളത്തിലെ മിക്ക കോമഡി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പ്രത്യേകത. അനൂപ്‌ മേനോന്‍, വിദിഷ ശ്രീവാസ്തവ , ജഗതി, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍,ജഗദീഷ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജനാര്‍ദനന്‍, സാജു കൊടിയന്‍, സായികുമാര്‍, മധു തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. 

രഞ്ജിത്തിന്റെ കഥയില്‍ പ്രിയനന്ദനന്‍ ഒരുക്കുന്ന ചിത്രത്തില്‍ സുമംഗലാ ദേവി എന്ന കഥാപാത്രത്തെയാണ് കാവ്യാ മാധവന്‍ അവതരിപ്പിക്കുന്നത്. ഇര്‍ഷാദ്, കലാഭവന്‍ മണി, നിഷാന്ത് സാഗര്‍, സുരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 


സുരേഷ് ഗോപി നായകനാകുന്ന 'മേല്‍വിലാസ'വും 29ന് റിലീസ് ചെയ്യും. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയില്‍ മാധവ് രാമദാസന്‍ സംവിധവാനം ചെയ്യുന്ന ചിത്രം ഒരു പട്ടാള ഉദ്യോഗസ്ഥന്റെ കോര്‍ട്ട് മാര്‍ഷലിന്റെ കഥയാണ് പറയുന്നത്. കക്ക രവി, തലൈവാസല്‍ വിജയ്, അശോകന്‍, പാര്‍ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത സംഗീത സാന്ദ്രമായ പ്രണയ കഥ 'മുഹബ്ബത്ത്' വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തി. മുന്ന നായകനാകുന്ന ചിത്രത്തില്‍ മീരാ ജാസ്മിന്‍ ആണ് നായകന്‍.

malayalam film news, mohabbat, east coast vijayan, meera jasmine, munna, bhakthajanagalude shradhakku, lucky jokers, melvilasam, suresh gopi, soorya krishnamurthy

2 comments:

Saheer said...

ഒന്നിന്റെയും റിവ്യൂ വന്നില്ലല്ലോ?

sarjin said...

mohabbottokke vannathumpoyathumarinjilla

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.