Thursday, April 28, 2011

തമിഴ് നടന്‍ കാര്‍ത്തിയുടെ വിവാഹം ജൂലൈയില്‍


തമിഴിലെ ശ്രദ്ധേയ യുവനടന്‍ കാര്‍ത്തി വിവാഹിതനാകുന്നു. നടന്‍ സൂര്യയുടെ സഹോദരനായ കാര്‍ത്തി, എം.എ ലിറ്ററേച്ചറില്‍ സ്വര്‍ണ മെഡല്‍ ജേതാവായ രഞ്ജനി ആണ് വധു. ജൂലൈ മൂന്നിന് ചെന്നൈയിലാണ് വിവാഹമെന്ന് കാര്‍ത്തിയുടെ പിതാവും നടനുമായ ശിവകുമാര്‍ അറിയിച്ചു. 

ഈറോഡ് ചിന്നസാമിയുടെയും ജ്യോതി മീനാക്ഷിയുടേയും മകളായ രഞ്ജനി ചെന്നൈ സ്റ്റെല്ലാ മേരിസ് കോളജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

പരുത്തിവീരനില്‍ നായകനായി അഭിനയ രംഗത്തെത്തിയ കാര്‍ത്തി എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. ആയിരത്തില്‍ ഒരുവന്‍, പയ്യ, നാന്‍ മഹാന്‍ അല്ലൈ, ചിരുത്തൈ തുടങ്ങി കാര്‍ത്തി നായകനായ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

karthi, actor karthi marriage, ranjani, surya

1 comments:

Sarath said...

avante karyaom theerumanamayi

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.