യുവനടന്‍ പൃഥ്വിരാജും ബി.ബി.സി മുംബൈ കറസ്പോണ്ടന്റ് സുപ്രിയാ മേനോനും വിവാഹിതരായി.
സുപ്രിയയുടെ പാലക്കാട്ടെ തേങ്കുറിശി തറവാട്ടിലാണ് ലളിതമായ ചടങ്ങുകള്‍ നടന്നത്. പൃഥ്വിയുടെ മാതാവ് മല്ലിക, സഹോദരന്‍ ഇന്ദ്രജിത്ത്, അദ്ദേഹത്തിന്റെ പത്നി പൂര്‍ണിമ, സുപ്രിയയുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങി 30 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

പാലക്കാട്ടെ ചന്ദ്രനഗര്‍ വിജയകുമാര്‍ മേനോന്റെ മകളാണ് സുപ്രിയ. മുംബൈയില്‍ ബി.ബി.സിയില്‍ ബിസിനസ് കറസ്പോണ്ടന്റായ ഇവര്‍ ഡല്‍ഹയിലാണ് പഠിച്ചുവളര്‍ന്നത്.
പൃഥ്വിരാജിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് കുറച്ചുനാള്‍ മുമ്പ് വാര്‍ത്ത പരന്നെങ്കിലും അതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൃഥ്വിയോ കുടുംബാംഗങ്ങളോ പുറത്തുവിട്ടിരുന്നില്ല. പൃഥ്വി അടുത്തിടെ കൊച്ചിയില്‍ വാങ്ങിയ ഫ്ലാറ്റിന്റെ ഗൃഹപ്രവേശചടങ്ങുകള്‍ കഴിഞ്ഞദിവസം നടന്നിരുന്നു.
![]() |
സുപ്രിയാ മേനാന്‍ ബി.ബി.സി റിപ്പോര്‍ട്ടിംഗിനിടെ |
prithviraj, supriya menon, prithviraj married, palakkad
2 comments:
ബി.ബി.സി മുംബൈ കറസ്പോണ്ടന്റ് സുപ്രിയാ മേനോനും വിവാഹിതയായി. thats news
best wishes prithviraj
Post a Comment