Friday, April 22, 2011

സിറ്റി ഓഫ് ഗോഡും കളഭമഴയും ഈവാരം തീയറ്ററുകളില്‍


ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡും ജെ.സുകുമേനോന്‍ സംവിധാനം ചെയ്യുന്ന കളഭമഴയും ഏപ്രില്‍ 23ന് തീയറ്ററുകളിലെത്തുന്നു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, റീമാ കല്ലിംഗല്‍, രോഹിണി, ശ്വേതാ മേനോന്‍, പാര്‍വതി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. ബാബു ജനാര്‍ദനന്റേതാണ് രചന. 'നായകന്‍' എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം: പ്രശാന്ത് പിള്ള, ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്‍. 

സുകു മേനോന്റെ കളഭമഴയില്‍ കൃഷ്ണയും ദേവികയുമാണ് മുഖ്യകഥാപാത്രങ്ങള്‍. തിലകന്‍, ജഗതി, മാമുകോയ, കല്‍പന തുടങ്ങിയവരും അഭിനയിക്കുന്നു. ഒ.എന്‍.വി കുറുപ്പിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മകന്‍ രാജീവാണ്. അശ്വതി ആര്‍ട്സാണ് ചിത്രം നിര്‍മിക്കുന്നത്. 
പ്രശാന്ത് മുഖ്യവേഷത്തിലെത്തുന്ന  'പൊന്നര്‍ ശങ്കര്‍', ജീവ, ശ്യാം, കാര്‍ത്തിക എന്നിവര്‍ അഭിനയിക്കുന കെ.വി ആനന്ദ് ചിത്രം 'കോ' എന്നീ തമിഴ് ചിത്രങ്ങളും 22ന് പ്രദര്‍ശനത്തിനെത്തും. 


city of god, kalabhamazha, lijo jose pelliserry, suku menon, prithviraj, thilakan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.