Thursday, April 14, 2011

വിഷുപ്പോരിന് 'ഡബിള്‍സും' ചൈനാ ടൌണും' തീയറ്ററുകളില്‍


തിരഞ്ഞെടുപ്പ് പോരിന് തിരശീല വീണതോടെ അവധിക്കാലത്ത് വെള്ളിത്തിരയിലെ പോരിന് തുടക്കമാകുന്നു. വിഷു-അവധിക്കാലം ലക്ഷ്യമാക്കി മമ്മൂട്ടിയുടെ 'ഡബിള്‍സും' മോഹന്‍ലാല്‍, ജയറാം, ദിലീപ് ടീമിന്റെ 'ചൈനാ ടൌണും' 14 വ്യാഴാഴ്ച തീയറ്ററുകളിലെത്തുന്നു. 

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഡബിള്‍സില്‍' മമ്മൂട്ടിയും നാദിയാ മൊയ്തുവും അവതരിപ്പിക്കുന്ന ഇരട്ടകളുടെ ജീവിതകഥയാണ് പറയുന്നത്. സച്ചി-സേതുവാണ് ചിത്രത്തിന്റെ രചന. 

ഗിരി, ഗൌരി എന്നീ ഇരട്ടകളെയാണ് മമ്മൂട്ടിയും നാദിയയും അവതരിപ്പിക്കുന്നത്. കടുത്ത ആത്മബന്ധത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന ഇവരുടെ ഇടയിലേക്ക് സൈറാ ബാനു എന്ന പെണ്‍കുട്ടി കടന്നുവരുന്നതോടെ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നു. താപ്സിയാണ് സൈറയായി എത്തുന്നത്. വാഹനാപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നതിനിടെയാണ് ഈ പെണ്‍കുട്ടിയുടെസംരക്ഷണം ഗിരിക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. റീല്‍സ് ഓണ്‍ വീല്‍സിന്റെ ബാനറില്‍ നാരായണദാസാണ് ചിത്രം നിര്‍മിക്കുന്നത്. 

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന 'ചൈനാ ടൌണ്‍' കോമഡി എന്റര്‍ടെയ്നറാണ്. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ക്ക് പുറമേ ക്യാപ്റ്റന്‍ രാജു, സുരാജ് വെഞ്ഞാറമൂട്, ജഗതി, കാവ്യാ മാധവന്‍, പൂനം ബജ് വ, ദീപാഷാ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സുനില്‍ സംവിധാനം ചെയ്ത 'ലക്കി ജോക്കേഴ്സും' ഈ സീസണില്‍ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ്. അജ്മല്‍, ജഗതി, സുരാജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. 

doubles and china town posters
(click to enlarge)







doubles, china town, malayalam vishu movies, sohan seenulal, rafi mecartin, mammooty, mohanlal, dileep, tapsee, nadiya moidu, kavya madhavan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.