കന്നഡയില്‍ ഒരു കൈ നോക്കാന്‍ മമ്മൂട്ടിയും. അതും ഡബിള്‍ റോളില്‍. അഭയ സിന്‍ഹ സംവിധാനം ചെയ്യുന്ന 'ശിക്കാരി'യിലാണ് അദ്ദേഹത്തിന്റെ പരീക്ഷണം. ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. പൂനം ബജ് വയാണ് നായിക. കന്നഡയിലും മമ്മൂട്ടി തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്.
തീര്‍ഥഹള്ളി ഗ്രാമത്തിലെ പുലിവേട്ടക്കാരനും സ്വാതന്ത്യ്ര സമരസേനാനിയുമായ കരുണന് എന്ന കഥാപാത്രത്തെയും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അഭിലാഷ് എന്ന കഥാപാത്രത്തെയും മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കും. മലയാള താരങ്ങളായ ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ടിനി ടേം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.
കെ. മഞ്ചു നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് ഹരികൃഷ്ണയാണ്. ഡോ. വിക്രം ശ്രീവാസ്തവയാണ് ഛായാഗ്രഹണം.
shikkari gallery
shikari, shikari malayalam film, mammootty, poonam bajwa, mammootty kannada film, mammootty in shikkari, abhaya sinha, shikkari gallery, poonam bajwa gallery, shikari gallery, shikari from february 24
1 comments:
a useful malayalam website serving the malayali community http://www.indiankappa.com and malayalam movie website http://www.munnarmovies.com
Post a Comment