തെന്നിന്ത്യന്‍ യുവതാരം അല്ലു അര്‍ജുന്റെ വിവാഹം മാര്‍ച്ച് ആറ് ഞായറാഴ്ച ഹൈദരാബാദില്‍ നടക്കും. ഹൈദരാബാദിലെ പ്രമുഖ വ്യവസായി ചന്ദ്രശേഖര്‍ റെഡ്ഡിയുടെ മകള്‍ സ്നേഹാ റെഡ്ഢിയാണ് വധു.
ആര്യ, ബണ്ണി, ഹാപ്പി, വേദം ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലും ഇവയുടെ മൊഴിമാറ്റ പതിപ്പുകളിലൂടെ മലയാളത്തിലും പ്രിയങ്കരനായ അല്ലു, പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദിന്റെയും നിര്‍മലയുടെയും മകനാണ്. പ്രമുഖ നടനായിരുന്ന അല്ലു രാമലിംഗയ്യയുടെ ചെറുമകനായ അല്ലു അര്ജുന് മെഗാ സ്റ്റാര്‍ ചിരംജീവിയുടെയും പവന് കല്യാണിന്റേയും അനന്തിരവനുമാണ്. അമേരിക്കയില്‍ എം.എസ് വിദ്യാര്‍ഥിനിയാണ് സ്നേഹ.
ആറിന് രാവിലെ 10.30ന് ഹൈദരാബാദ് മാധപൂര്‍ ഹൈടെക്സില്‍ നടക്കുന്ന വിവാഹത്തിന് മലയാളത്തില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ഇന്നസെന്റ്, ദിലീപ് തുടങ്ങിയവര്‍ക്ക് ക്ഷണമുണ്ട്. വിവാഹാനന്തരം സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റു പ്രമുഖര്ക്കുമൊക്കെയായി വന്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്. അമ്മാവന് ചിരംജീവിയാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
click photos to enlarge
![]() |
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന ചടങ്ങുകള്‍ക്കായി അല്ലു അര്‍ജുനെ ചിരംജീവിയും പത്നിയും ഒരുക്കുന്നു |
![]() |
അല്ലു അര്‍ജുന്റെ വിവാഹ ക്ഷണക്കത്ത് |
![]() |
sneha reddy |
വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന ചടങ്ങുകള്‍ (video)
(Sangeet function held at taj krishna hotel, hyderabad, 4th march night, lot of celebs attended)
(Sangeet function held at taj krishna hotel, hyderabad, 4th march night, lot of celebs attended)
allu arjun marriage, allu arjun, sneha reddy, chiranjeevi
2 comments:
oh..great and quick update..thanks
cinemajalakan pokunnundo?
Post a Comment