Friday, March 11, 2011

ഡോക്യു ഫിക്ഷന്‍ 'നാഗമാണിക്യം' വരുന്നു


പേരണ്ണാപുരം സ്കൂളിലെ സാഹിത്യശില്‍പ്പശാലയില്‍ കവിത ചൊല്ലാനെത്തുന്ന കവി കുരീപ്പുഴ ശ്രീകുമാറും കുട്ടികളും ഒത്തുചേര്‍ന്ന് പാടുന്നു' ചേലക്കോട്ടെ ചേലമ്മാമാ..ഞാനിന്നൊരു ചേരയെ കണ്ടേ...' പാട്ട് അങ്ങനെ താളത്തില്‍ മുറുകവെ ഒരു നിലവിളി. സാക്ഷാല്‍ ഒരു പാമ്പ് പള്ളിക്കൂടത്തില്‍. 

കവിത കേട്ട് വന്നതാണോ...അതോ കവിയെയും കുട്ടികളേയും കാണാനോ എന്നൊന്നും അറിയില്ല. പക്ഷെ  പാമ്പിനെ തല്ലിക്കൊല്ലാന്‍ ഒരുങ്ങിയ മുതിര്‍ന്ന കുട്ടിയെ കവി തടയുകയും പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിനെ വിളിച്ചുവരുത്തുകയും ചെയ്യുന്നു. വാവ സുരേഷ് വന്ന് പാമ്പ് പിടിക്കുകയും ഒപ്പം കുട്ടികളുടെ കുട്ടുകാരനാകുകയും ചെയ്യുന്നു....

പാമ്പ് പിടുത്തക്കാരന്‍ വാവ സരേഷിനെ കുറിച്ച് അടുത്തിടെ പൂര്‍ത്തിയായ വ്യത്യസ്തമായ അവതരണ ശൈലിയിലുള്ള ഡോക്യുഫിക്ഷന്റെ തുടക്കമാണിത്. അല്‍അമീന്‍ ബാനറില്‍ ഹമീദ്കൂരാചുണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ഭരതന്നൂര്‍ ഷമീര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കാമറ സുനില്‍ കൈമനം. വാവ സരേഷിന്റെയും കുരീപ്പുഴ ശ്രീകുമാറിനും ഒപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുപ്പതോളം കുട്ടികളും അഭിനയിച്ചിരിക്കുന്നു. ശ്രീകാര്യം, കണിയാപുരം, കുളത്തൂപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്.

nagamanikyam, vava suresh, bharathannoor shameer

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.