Saturday, March 12, 2011

August 15 Gallery: പെരുമാള്‍ എത്തുന്നതും കാത്ത് ആരാധകര്‍


മമ്മൂട്ടി വീണ്ടും പെരുമാള്‍ പോലീസാകുന്ന 'ആഗസ്റ്റ് 15' പൂര്‍ത്തിയായി. ഉടന്‍ തീയറ്ററിലെത്തുമെന്നറിയിച്ചിരിക്കുന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരുന്ന ചിത്രം പിന്നെയും പല തവണ നീട്ടി ഇപ്പോള്‍ മാര്‍ച്ച് 24ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ഹിറ്റായ 'ആഗസ്റ്റ് 1'ന്റെ തുടര്‍ച്ചയാണ്. എസ്.എന്‍ സ്വാമിയുടേതാണ് തിരക്കഥ. എം. മണി നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായ പെരുമാളിന്റെ ദൌത്യം ആദ്യ ചിത്രത്തിലേതുപോലെ മുഖ്യമന്ത്രിക്കുള്ള വധഭീഷണി അന്വേഷിക്കലും അദ്ദേഹത്തെ സംരക്ഷിക്കലുമാണ്. 

ഇതുകൂടാതെ സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളും കഥ വികസിക്കുന്നതിന് പശ്ചാത്തലമാകുന്നുണ്ട്. മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നത് നെടുമുടി വേണുവാണ്. മധു, 

സിദ്ദിഖ്, സായികുമാര്‍, ജഗതി ശ്രീകുമാര്‍, തലൈവാസല്‍ വിജയ്, ലാലു അലക്സ്, ബിജു പപ്പന്‍, കിരണ്‍ രാജ്, രഞ്ജിത്ത്, ശ്വേതാ മേനോന്‍, മേഘനാ രാജ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ഭൂമിനാഥന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനയ്ക്കല്‍, വിതരണം: അരോമാ റിലീസ്.

AUGUST 15 GALLERY
(click image to enlarge)

























august 15, mammootty, august 15 gallery, meghana raj, meghna raj, swetha menon, s.n.swami, shaji kailas, m.mani

1 comments:

achoos said...

super mammookka..aug 15 will b a sprhit

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.