Monday, March 28, 2011

Urumi Gallery:'ഉറുമി' ചുഴറ്റി പൃഥ്വി എത്തുന്നു, 31ന്


കാത്തിരിപ്പിനറുതി, മലയാളത്തിലെ നിര്‍മാണച്ചിലവേറിയ ചിത്രങ്ങളിലൊന്നായ 'ഉറുമി' ഈവാരം തിയറ്ററുകളിലെത്തുന്നു. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'ഉറുമി' മാര്‍ച്ച് 31 നാണ് റിലീസ് ചെയ്യുന്നത്. ചിറയ്ക്കല്‍ കേളു നായനാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കച്ചവടത്തിനായി കോഴിക്കോടെത്തിയ വാസ്കോഡ ഗാമ സാമ്രാജ്യം കെട്ടിപ്പടുത്തത് ജനദ്രോഹത്തിലൂടെയായിരുന്നു. ഈ ഭീകരതക്കെതിരെ പോരാടാന്‍ കേളു നായനാര്‍ എന്ന യോദ്ധാവിന്റെ അങ്കപ്പുറപ്പാടാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

ഇതേസമയം തന്നെ പോര്‍ച്ചുഗീസുകാരോട് പകയോട് പ്രതികരിച്ച ധീരവനിത അറയ്ക്കല്‍ ആയിഷയും കേളുവും കണ്ടുമുട്ടുന്നു. ഇവരുടെ കണ്ടുമുട്ടല്‍ പിന്നീട് മറ്റൊരു ചരിത്രമാവുകയായിരുന്നു. ആ സംഭവങ്ങളിലൂടെ നമുക്ക് നഷ്ടപ്പെട്ട പൈതൃഷം കണ്ടെത്താനുള്ള ശ്രമമാണ് സന്തോഷ് ശിവന്‍ 'ഉറുമി'യിലൂടെ നടത്തുന്നത്. പതിവുപോലെ ദൃശ്യ സമ്പന്നമായിരിക്കും സന്തോഷ് ശിവന്റെ 'ഉറുമി'യും. 

ചരിത്ര പശ്ചാത്തലമുള്ള 'ഉറുമി'യില്‍ വ്യത്യസ്ത വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. രൂപത്തിലും ഭാവത്തിലും തികഞ്ഞ മാറ്റത്തോടെ. ജെനീലിയ ഡിസൂസയാണ് നായിക കഥാപാത്രമായ ആയിഷയെ അവതരിപ്പിക്കുന്നത്. പ്രഭുദേവ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വവ്വാലി എന്ന നാഗപട്ടണത്തെ കച്ചവടക്കാരനായാണ് പ്രഭുദേവ അഭിനയിക്കുന്നത്. കേളുനായനാരുടെ നിഴല്‍പോലെ ഒപ്പം നടക്കുന്ന ആളാണിദ്ദേഹം. 

ബോളിവുഡ് താരം തബു, പൃഥ്വിരാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് എന്നിവരും അതിഥി വേഷത്തില്‍ ഉറുമിയില്‍ എത്തും. വിദ്യാ ബാലന്‍, തമിഴ്നടന്‍ ആര്യ, ജഗതി ശ്രീകുമാര്‍, നിത്യആ മേനോന്‍, അമോല്‍ ഗുപ്ത, തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

തമിഴ്സൂപ്പര്‍ താരം വിക്രം ചിത്രത്തില്‍ അതിഥിയായി ഉണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

'കേരളാ കഫേ'യിലൂടെ ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ വമ്പന്‍ ബജറ്റില്‍ 20 കോടിയിലേറെ മുടക്കി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവിന്റേതാണ് സംഗീതം. 

ഗാനങ്ങള്‍ വ്യത്യസ്ത കൊണ്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ മാല്‍ഷെജ് വനങ്ങളില്‍ ഉള്‍പ്പെടെ ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രം അവസാന മിനുക്കുപണികളിലാണിപ്പോള്‍. 

തിരുവനന്തപുരത്ത് ശ്രീ പത്മനാഭ, ശ്രീ എന്നീ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. എറണാകുളത്ത് ക്യൂ, സിനിമാക്സ് മള്‍ട്ടിപ്ലക്സുകളിലും പത്മയിലും ശ്രീധറിലും ചിത്രമെത്തും. കോഴിക്കോട് കൈരളി, ശ്രീ, കൊല്ലം പ്രണവം, തൃശൂര്‍ കൈരളി, കണ്ണൂര്‍ സവിത ഫിലിം സിറ്റി, മൂവാറ്റുപുഴ വെട്ടുകാട്ടില്‍, ആറ്റിങ്ങല്‍ തപസ്യ തുടങ്ങിയവയാണ് മറ്റ് പ്രധാന കേന്ദ്രങ്ങള്‍. യു.കെയിലും ചിത്രം വ്യാപകമായി റിലീസ് ഉണ്ട്.

'ഉറുമി'യുടെ തമിഴ് പതിപ്പ് ഏപ്രിലില്‍ ഇറങ്ങും. ഇംഗ്ലീഷ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

urumi poster and photo gallery
(click to enlarge)













urumi, urumi gallery, urumi preview, prithviraj, genelia, genelia dsouza, prabhu deva, santhosh sivan, sankar ramakrishnan, vidya balan, tabu, arya, urumi malayalam film

3 comments:

ഒരു കൊച്ചു കിനാവ്‌ said...

puthumatum verietyum undakeumenna prathekshayil prekshakarkoppam njaanum kathurikkunnuuu........

BT said...

nalla chitramakatte.

Sam said...

super stills

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.