Friday, March 18, 2011

താരാഘോഷത്തിന് തുടക്കം, ക്രിസ്ത്യന്‍ ബ്രദേഴ്സ് 154 തീയറ്ററുകളില്‍


വെള്ളിത്തിരയിലെ താരാഘോഷത്തിന് 18 വെള്ളിയാഴ്ച തുടക്കമാകുന്നു, സൂപ്പര്‍താരങ്ങള്‍ ഒന്നിക്കുന്ന ജോഷിയുടെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്' കേരളത്തില്‍ 154 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ശരത്കുമാര്‍, സായ്കുമാര്‍, ബിജു മേനോന്‍, ബാബു ആന്റണി, ജഗതി, സുരേഷ് കൃഷ്ണ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാല സ്വാമി, കാവ്യ മാധവന്‍, കനിഹ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ സിബി കെ.തോമസ്- ഉദയ്കൃഷ്ണ ടീമിന്റേതാണ് രചന. ദീപക് ദേവ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഇതിനകം ഹിറ്റാണ്. പ്രിവ്യൂ റിപ്പോര്‍ട്ടുകളിലും ഗംഭീര അഭിപ്രായമാണ് ചിത്രത്തിന്. മറ്റൊരു ട്വന്റി 20 വിജയമാണ് ആരാധകരും തീയറ്ററുടമകളും പ്രതീക്ഷിക്കുന്നത്. 

കേരളത്തില്‍ 154 കേന്ദ്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലെ 90 കേന്ദ്രങ്ങളിലും റിലീസ് ഉണ്ട്. ചെന്നൈ, ബംഗളൂരു, മൈസൂര്‍, സേലം, മേട്ടുപാളയം, ഈറോഡ്, ഹൈദരാബാദ്, പൂനെ, ഗുജറാത്ത്, കൊല്‍ക്കത്ത, ഫരീദാബാദ്, ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളാണിതില്‍ പ്രധാനം.

കൂടാതെ 25 മുതല്‍ വിദേശ രാജ്യങ്ങളായ അമേരിക്ക, യു.കെ, ഓസ്ട്രേലിയ, സിംഗപൂര്‍, മലേഷ്യ, അയര്‍ലന്റ്, ദുബൈ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 70 കേന്ദ്രങ്ങളിലും റിലീസ് ചെയ്യും. 
വെള്ളിയാഴ്ച കേരളത്തിലെ മിക്ക കേന്ദ്രങ്ങളിലും രാവിലെ ഏഴുമണിമുതല്‍ ഷോ തുടങ്ങും. മിക്ക നഗരത്തിലും രണ്ടോ അതിലധികമോ കേന്ദ്രങ്ങളില്‍ റിലീസുണ്ട്. 


christian brothers gallery
(click image to enlarge)











christian brothers, malayalam film christian brothers, joshiy, mohanlal, suresh gopi, dileep, sarath kumar, kaniha, lakshmi rai, lakshmi gopalaswami, kavya madhavan, sibi k thomas, uday krishna, maha subair

1 comments:

Anonymous said...

kilan padam

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.