മമ്മൂട്ടി -ഷാജി കൈലാസ് ടീമിന്റെ 'ആഗസ്റ്റ് 15' മാര്‍ച്ച് 24ന് കേരളത്തിലെ 80ലേറെ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യും. 22 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'ആഗസ്റ്റ് ഒന്ന്' എന്ന ചിത്രത്തിലെ നായകനായ പെരുമാള്‍ പോലീസായാണ് മമ്മൂട്ടി ഈ ചിത്രത്തിലുമെത്തുന്നത്. എസ്.എന്‍ സ്വാമിയാണ് തിരക്കഥ. എം.മണിയുടെ സുനിതാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന 59മത് ചിത്രമാണിത്.
മുഖ്യമന്ത്രിക്ക് വധഭീഷണിയുയരുമ്പോള്‍ അത് തടയാനെത്തുന്ന അന്വേഷ ഉദ്യോഗസ്ഥനായാണ് പെരുമാള്‍ ഇതിലുമെത്തുന്നത്. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും ചിത്രത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.
ക്ലൈമാക്സിലെ അവസാന നാലുമിനിറ്റാണ് സസ്പെന്‍സിലെ പ്രധാനഭാഗമെന്നാണ് സൂചന. തിരുവനന്തപുരം നഗരത്തില്‍ കൃപ, ശ്രീ, ധന്യ എന്നീ തിയറ്ററുകളിലാണ് റിലീസ്.
august 15, malayalam movie august 15, shaji kailas, mammootty, meghana raj, sidhique, m.mani, sunitha productions, s.n. swami
0 comments:
Post a Comment