Monday, February 14, 2011

Living together Gallery:യുവതാരങ്ങളുമായി ഫാസിലിന്റെ 'ലിവിംഗ് ടുഗെദര്‍'


പുതുമുഖ യുവതാരങ്ങളെ നായികാ നായകന്‍മാരാക്കി ഫാസില്‍ സംവിധാനം ചെയ്ത 'ലിവിംഗ് ടുഗെദര്‍' പ്രദര്‍ശനത്തിന് തയാറായി. ഹേമന്തും ശ്രീലേഖയുമാണ് പ്രധാനതാരങ്ങള്‍. പ്രണയം തന്നെയാണ് ചിത്രത്തിന്റെ കാമ്പ്. എന്നാല്‍ കാലം മാറിയതനുസരിച്ച് മാറിയ പ്രണയസങ്കല്‍പ്പങ്ങളിലൂടെയാണ് ചിത്രത്തില്‍ നായികാ നായകന്‍മാര്‍ കടന്നുപോകുന്നത്. 

നായികാനായകന്‍മാരായ ഹേമന്തും ശ്യാമയും അടുക്കുന്നു, എന്നാല്‍ പ്രത്യേകതകള്‍ ഏറെയുള്ള സ്വഭാവമാണ് ശ്യാമയുടേത്. അവള്‍ ഹേമന്തിനു മുന്നില്‍ ഒരു നിര്‍ദേശം വെക്കുന്നു. വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കുക- ലിവിംഗ് ടുഗെദര്‍. ശ്യാമയുടെ ഈ തീരുമാനത്തിനു പ്രേരണയെന്തെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പതിവു ഫാസില്‍ ചിത്രങ്ങളിലെ പോലെ പ്രണയത്തിനൊപ്പം സംഗീതത്തിനു പ്രാധാന്യമുണ്ടിതില്‍. 
ഇന്നസെന്റ്, നെടുമുടി വേണു, അനൂപ് ചന്ദ്രന്‍, ശ്രീജിത്ത്, മേനക, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതപ്രം- എം.ജയചന്ദ്രന്‍ ടീമിന്റേതാണ് ഗാനങ്ങള്‍. ക്യാമറ: ആനന്ദക്കുട്ടന്‍. പിലാക്കണ്ടി ഫിലിംസ് ഇന്റര്‍നാഷനല്‍ നിര്‍മിക്കുന്ന ചിത്രം പ്ലേ ഹൌസ് അടുത്തവാരം തീയറ്ററുകളില്‍ എത്തിക്കും.

living together gallery
(click image to enlarge)































fazil movie, living together, malayalam movie living together, living together gallery, sreelekha, hemant, menaka, innocent, sreelekha gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.