Wednesday, February 9, 2011

Dheera Gallery:ജൂനിയര്‍ ചിരംജീവിയുടെ 'ധീര' മലയാളത്തില്‍


മെഗാസ്റ്റാര്‍ ചിരംജീവിയുടെ മകന്‍ രാം ചരണ്‍ തേജ നായകനായ 'മഗധീര' എന്ന തെന്നിന്ത്യന്‍ ബ്ലോക്ക് ബസ്റ്റര്‍ മലയാളത്തിലെത്തുന്നു. 'ധീര- ദി വാരിയര്‍' എന്ന പേരില്‍ മൊഴിമാറ്റിമാറ്റിയെത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. 

എസ്.എസ്. രാജമൌലി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമാണ്. രണ്ടു ജന്‍മങ്ങളുടെ കഥ പറയുന്ന ചിത്രത്തിലെ ഗ്രാഫിക്സ്, സ്പെഷ്യല്‍ എഫക്ട്സ് രംഗങ്ങളുടെ പൂര്‍ണതയാണ് ഏറ്റവും വലിയ മേന്‍മ. കൂടാതെ  കീരവാണിയുടെ സംഗീതത്തിലെ മനോഹര ഗാനങ്ങളും വശ്യമായ ചിത്രീകരണവും രാം ചരന്റെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധേയമാണ്. 

ചിരംജീവിയും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു. ദേവ്ഗില്‍, ശ്രീഹരി, മുമൈദ് ഖാന്‍, ബ്രഹ്മാനന്ദം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്ലു അരവിന്ദിന്റെ ഗീതാ ആര്‍ട്സ് നിര്‍മിച്ച ചിത്രം പല്ലവി ഫിലിംസിന്റെ സജിത്കുമാറാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. 100 ഓളം കേന്ദ്രങ്ങളില്‍ 'ധീര' അടുത്തവാരം പ്രദര്‍ശനത്തിനെത്തും.

dheera gallery
(click image to enlarge)











dheera-the warrior, magadheera in malayalam, ram charan teja, kajal agarwal, chiranjeevi, devgill, s.s rajamouli, keeravaani, kajala agarwal gallery, dheera gallery

2 comments:

Gokul Krishnan said...

The best film ever in Telugu....

Ank said...

definetely...i watched it twice

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.