Wednesday, February 23, 2011

സോനാക്ഷി കമലിന്റെ നായിക


തന്റെ കടുത്ത ആരാധികയായ ബോളിവുഡ് യുവതാരം സോനാക്ഷി സിന്‍ഹ കമലഹാസന്റെ അടുത്ത ച്വിതത്തില്‍ നായികയാവുന്നു. 

ആന്റണി ഹോപ്കിന്‍സിന്റെ 'ഹാനിബാളി'ന്റെ കഥാപശ്ചാത്തലം ഇന്ത്യന്‍ സാഹചര്യത്തില്‍ പുനരവതരിപ്പിക്കുകയാണ് പുതിയ ചിത്രമെന്നാണ് സൂചന. പ്രമുഖ ബോളിവുഡ് നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സോനാക്ഷി സല്‍മാന്‍ ഖാന്റെ 'ഡബംഗ്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചാണ് സോനാക്ഷി ശ്രദ്ധേയയായത്. 

കമലഹാസന്റെ മകള്‍ ശ്രുതി ഹസനേക്കാള്‍ പ്രായക്കുറവുള്ള സോനാക്ഷി അദ്ദേഹത്തിന്റെ ജോഡിയായാണോ അഭിനയിക്കുക എന്ന് വ്യക്തമല്ല. എന്തായാലും കമലിന്റെ നായികയാകാന്‍ ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് സോനാക്ഷി. കമല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല. തമിഴില്‍ നിര്‍മിക്കുന്ന ചിത്രം തെലുങ്കിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുമെന്നറിയുന്നു. 

kamal hassan, sonakshi sinha, kamal hassan new film, sonakshi in kamal film

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.