Sunday, February 27, 2011

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: മമ്മൂട്ടി നടന്‍, കാവ്യ നടി, ഗദ്ദാമ സിനിമ


ഈവര്‍ഷത്തെ അറ്റ്ലസ് - ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റി'ലൂടെ മമ്മൂട്ടി മികച്ച നടനായും 'ഗദ്ദാമ'യിലൂടെ കാവ്യാ മാധവന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'ഗദ്ദാമ'യാണ് മികച്ച സിനിമ. കമലാണ് മികച്ച സംവിധായകന്‍. 

ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞാ'ണ് മികച്ച രണ്ടാമത്തെ സിനിമ. മികച്ച രണ്ടാമത്തെ നടനും നടിയുമായി യഥാക്രമം ബിജു മേനോനും സംവൃതാ സുനിലും തെരഞ്ഞെടുക്കപ്പെട്ടു. 'ടി.ഡി.ദാസന്‍ സ്റാന്റേര്‍ഡ് 6 ബി' യില്‍ ദാസനായ അലക്സാണ്ടറാണ് മികച്ച ബാലതാരം. 'ടി.ഡി. ദാസിനി'ലൂടെ മോഹന്‍ രാഘവന്‍ മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും നേടി. ഒരുലക്ഷം രൂപയും ശില്പവും മികച്ച ചിത്രത്തിന് സമ്മാനമായി ലഭിക്കും. മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവര്‍ക്കും രണ്ടാമത്തെ ചിത്രത്തിനും 25,000 രൂപയും ശില്പവും ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ: തിരക്കഥ- രഞ്ജിത്് (പ്രാഞ്ചിയേട്ടന്‍), ഗാനരചന- കൈതപ്രം (ഹോളിഡേസ്), സംഗീത സംവിധാനം- എം. ജയചന്ദ്രന്‍ (കരയിലേക്ക് ഒരു കടല്‍ദൂരം), ഗായകന്‍- ശങ്കര്‍ മഹാദേവന്‍, ഗായിക- ശ്രേയാ ഘോഷല്‍, ഛായാഗ്രഹണം- മധു അമ്പാട്ട്, എഡിറ്റിങ്- രഞ്ജന്‍ ഏബ്രഹാം, നവാഗതസംവിധായകര്‍-  വിനോദ് മങ്കര (കരയിലേക്ക് ഒരു കടല്‍ദൂരം),  മാര്‍ട്ടിന്‍ പ്രാക്കാട്ട് (ബെസ്റ്റ് ആക്ടര്‍), സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട സംവിധായകന്‍ കെ.എസ്. സേതുമാധവനെ ചലച്ചിത്ര രത്നമായി തെരഞ്ഞെടുത്തു.

ഭാനുപ്രകാശ് രചിച്ച 'അഭ്രകാമനകളുടെ ആദ്യപുരുഷന്‍' മികച്ച ലേഖനത്തിനുള്ള പി.കെ.പിള്ള അവാര്‍ഡും ഡോ. ടി.കെ. സന്തോഷ്കുമാറിന്റെ 'കാഴ്ചകളിലെ രസാന്തരങ്ങള്‍' ചലച്ചിത്ര പഠനഗ്രന്ഥത്തിനുള്ള മണ്ണാറക്കയം ബേബി സ്മാരകഅവാര്‍ഡും നേടിയതായി ഭാരവാഹികളായ ഡോ.എം.എം. രാമചന്ദ്രന്‍, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

atlas film critics award, atlas ramachandran, mammootty, thekinkad joseph, kavya madhavan, gadhama, kamal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.