Friday, February 18, 2011

ഹ്രസ്വചിത്രം 'ഇന്‍ഡോറു'മായി കെ. ജെ സിജു


വീട്ടില്‍നിന്ന് പുറത്തിറങ്ങിയാല്‍,ബസില്‍ കയറിയാല്‍,ട്രെയിനില്‍ യാത്ര ചെയ്താല്‍, ജോലിസ്ഥലത്ത് ചെന്നാല്‍, എന്തിന് വിദ്യാലയത്തില്‍ പോലും സ്ത്രീ സുരക്ഷിതയല്ലാത്ത കാലം.പീഡനങ്ങള്‍ക്ക് പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നതെങ്ങിനെ എന്ന കാര്യത്തില്‍ പീഡകര്‍ ഗവേഷണം നടത്തിക്കൊണ്ടുമിരിക്കുന്നു.പണ്ടൊരു മുഖ്യന്‍ പറഞ്ഞതുപോലെ നാരിമാര്‍ എവിടെയുണ്ടോ അവിടെയെല്ലാം പീഡനമുണ്ടെന്നു പറഞ്ഞു കൈകഴുകാന്‍ നമുക്കാവില്ലല്ലോ.വ്യവസ്ഥിതിയുടെ പ്രശ്നമെന്നു പറയാം.പരിഹാരമായി കുറുക്കുവഴികളൊന്നുമില്ലതന്നെ.പീഡകരുടെ ഈ യമണ്ടന്‍ ലോകത്ത് സ്ത്രീ സ്വന്തം വീട്ടിനുള്ളില്‍ സുരക്ഷിതയാണോ എന്ന ചോദ്യമാണ് കെ. ജെ. സിജു തന്റെ 'ഇന്‍ഡോര്‍' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഉയര്‍ത്തുന്നത്.

k.j. siju
ടി.വി യിലെ കോമഡിരംഗങ്ങളില്‍ തങ്ങളുടെ വേദനകള്‍ അല്‍പ്പസമയത്തേക്കെങ്കിലും മറക്കുന്ന അമ്മയും മകളിലൂടെയുമാണ് ചിത്രം തുടങ്ങുന്നത്.സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്ക് അല്‍പ്പായുസ്സസു മാത്രമേയുള്ളു.പുറത്ത് ദുഷ്ടസത്വമായ പിതാവിന്റെ ശബ്ദം മുഴങ്ങുന്നു.പേടിച്ചരണ്ട മകള്‍ പുതപ്പിനടിയിലേക്കും അമ്മ സ്വയം സൃഷ്ടിച്ച ഭയത്തിന്റെ തടവറയിലേക്കും ചുരുണ്ടുകൂടുന്നു.പാത്രങ്ങള്‍ തട്ടിമറിക്കുന്ന ഭര്‍ത്താവ്.മദ്യലഹരിയില്‍ ഭാര്യയെ മര്‍ദിക്കുന്നു. നാം കണ്ടു ശീലിച്ച ദൃശ്യം.ഒടുവില്‍ പതിവുകര്‍മ്മങ്ങള്‍ക്കുശേഷം കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവില്‍ സിനിമ അവസാനിക്കുന്നു.

സമീപം കണ്ണുനീര്‍ വാര്‍ത്ത് സ്ത്രീ.പത്തുമിനുട്ടിനുള്ളില്‍ മഹാപ്രപഞ്ചമൊന്നും സിജു സൃഷ്ടിക്കുന്നില്ല.പക്ഷെ സിനിമ കാണുന്ന ആരുടെയെങ്കിലും മനസ്സില്‍ വേദനയുടെ ഒരു ചെറുമിന്നലാട്ടം ഉണ്ടായാല്‍ ഈ കന്നിസംവിധായകന്‍ വിജയിച്ചു എന്നു പറയാം.

തിരക്കഥയും സംവിധാനവും കെ. ജെ സിജുവിന്റേതാണ്. പ്രമുഖ നാടകപ്രവര്‍ത്തക സജിതാ മഠത്തില്‍ മുഖ്യവേഷത്തിലെത്തുന്ന ഇന്‍ഡോറിന്റെ കഥയും സംഭാഷവും പി.എസ് സ്വീറ്റിയുടേതാണ്. ക്യാമറ: ടി.ബി രജീഷ്,  എഡിറ്റിംഗ്: അനീഷ് ലാല്‍, സൌണ്ട് ഡിസൈന്‍: പ്രവീണ്‍ കല്ലറ, നിര്‍മാണം: കെ.ഇ. ജോസഫ്. 




indoor, malayalam short film indoor, sajitha madathil, k.j siju

5 comments:

Anonymous said...

its a good film.
all the best siju.

Anonymous said...

Nice review... makes me feel guilty for not being able to watch the film though, guess my time has not come yet. Wishing this "Kanni" Samvidhayakan all the very best!

Dhanya alora said...

HI ITS REALLY A GUD ONE.....

BETS WISHES TO SIJU....

Dhanya alora said...

BEST WISHES TO SIJU...

vk ramachandran said...

എല്ലാരും പറഞ്ഞു കൊണ്ടിരിക്കുന്ന കാലികമായ - ഗൌരവമായൊരു വിഷയം ഒട്ടും ബോറടിപ്പിക്കാതെ പത്തു മിനിട്ട് കൊണ്ട് രണ്ടു കഥാപാത്രങ്ങളെ മാത്രം കാണിച്ച് ഒരു മികച്ച ദൃശ്യാനുഭവമാക്കാന്‍ തന്റെ ആദ്യചിത്രത്തിലൂടെ സിജുവിന് കഴിഞ്ഞിരിക്കുന്നു. സജിതയുടെ അഭിനയം ഈ ചിത്രത്തിനെ കൂടുതല്‍ മികച്ചതാക്കുന്നു. ആശംസകള്‍ !.......

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.