Friday, February 25, 2011

നാടകമേ ഉലകം തീയറ്ററുകളില്‍


വിജി തമ്പി സംവിധാനം ചെയ്യുന്ന കോമഡി കുടുംബ ചിത്രം 'നാടകമേ ഉലകം' വെള്ളിയാഴ്ച 25 മുതല്‍ തീയറ്ററുകളിലെത്തുന്നു. മുകേഷ്, സിദ്ദിഖ്, വിനു മോഹന്‍, ശരണ്യ മോഹന്‍, സരയൂ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, സീമ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സൂര്യകാന്തി ഫിലിംസ് നിര്‍മിച്ച ചിത്രം കല്‍പകാ ഫിലിംസാണ് വിതരണം. 

ധനുഷ്, അനന്യ തുടങ്ങിയവര്‍ അഭിനയിച്ച തമിഴ് ചിത്രം 'ശീഡനും' വെള്ളിയാഴ്ച റിലീസ് ചെയ്യും. സുബ്രഹ്മണ്യം ശിവ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ 'നന്ദന'ത്തിന്റെ റീമേക്കാണ്. മാധവന്‍, കങ്കണാ റണോത്ത് തുടങ്ങിയവര്‍ അഭിനയിച്ച 'തനു വെഡ്സ് മനു' ആണ് ഈയാഴ്ചത്തെ പ്രധാന ഹിന്ദി റിലീസ്. 

കഴിഞ്ഞവാരം പുറത്തിറങ്ങിയ ഫാസിലിന്റെ 'ലിവിംഗ് ടുഗെതര്‍' മിക്ക സെന്ററുകളിലും ഹോള്‍ഡ് ഓവറായി. 'ഗദ്ദാമ' പ്രമുഖ കേന്ദ്രങ്ങളിലും 'അര്‍ജുനന്‍ സാക്ഷി' തിരുവനന്തപുരത്തും പ്രദര്‍ശനം തുടരുന്നു. ജയറാം നായകനായ ഷാഫി ചിത്രം 'മേക്കപ്പ്മാന്‍' ഹിറ്റാണ്. 

പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' അടുത്തവാരം പുറത്തിറങ്ങും. ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം.


natakame ulakam, viji thampi, malayalam film nadakame ulakam, mukesh, saranya mohan, vinu mohan, seedan, ananya, dhanush, city of god

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.