Friday, February 18, 2011

പയ്യന്‍സ് എത്തി, ലിവിംഗ് ടുഗെതര്‍ ഈവാരം


ജയസൂര്യയെ നായകനാക്കി ലിയോ തഥേവൂസ് സംവിധാനം ചെയ്ത 'പയ്യന്‍സ്' പ്രദര്‍ശനത്തിനെത്തി. 18ന് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തു. 'അങ്ങാടിത്തെരു'വിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് നായിക. ലാല്‍, രോഹിണി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. കമ്മു വടക്കന്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം സിനിമാ പാരഡൈസോ റിലീസ് ചെയ്യും. 

ഫാസില്‍ യുവതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന 'ലിവിംഗ് ടുഗെതര്‍' 19 ശനിയാഴ്ച റിലീസ് ചെയ്യും. ഹേമന്ത്, ശ്രീലേഖ എന്നിവരാണ് നായികാനായകന്‍മാര്‍. പ്ളേ ഹൌസാണ് ചിത്രം വിതരണം ചെയ്യുന്നത്. 

കഴിഞ്ഞവാരം പുറത്തിറങ്ങിയ 'റേസ്' പ്രമുഖ കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. മൂന്നാംവാരത്തിലെത്തിയ കമലിന്റെ 'ഗദ്ദാമ'ക്കും നഗരകേന്ദ്രങ്ങളില്‍ നല്ല തിരക്കുണ്ട്. പൃഥ്വിരാജ്,  ഇന്ദ്രജിത്ത്, റീമാ കല്ലിംഗല്‍, പാര്‍വതി തുടങ്ങിയവര്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' അടുത്തവാരം പ്രദര്‍ശനത്തിനെത്തും. ലിജോ ജോസ് പല്ലിശേãരിയാണ് സംവിധാനം.  

payyans gallery










payyans, payyans gallery, jayasurya, anjali, lal, rohini, leo thadeus, living together

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.