Sunday, February 13, 2011

ഛായാഗ്രാഹകന്‍ വിപിന്‍ദാസ് ഇനി ഓര്‍മ


ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന വിപിന്‍ദാസ് (72)അന്തരിച്ചു. വൈത്തിരി ചാരിറ്റിയില്‍ താമസിക്കുന്ന വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ വൈത്തിരി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മലയാള സിനിമാ ഛായാഗ്രഹണ രംഗത്ത് ശ്രദ്ധേയസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് മൂന്നു  തവണ ലഭിച്ചിട്ടുണ്ട്. 

വൈത്തിരി ശ്രീനാഥ ആശ്രമത്തിലെ സന്ദര്‍ശകനായിരുന്ന അദ്ദേഹം കല്ലുവളപ്പില്‍ വിജയന്‍ എന്നയാളുടെ വീട്ടില്‍ ഡോക്യുമെന്ററി നിര്‍മാണവുമായി ബന്ധപ്പെട്ട് താമസിച്ചുവരികയായിരുന്നു. 
ചൂണ്ടക്കാരി, അവളുടെ രാവുകള്‍, ഒരിടത്തൊരു ഫയല്‍ വാന്‍, കാറ്റത്തെ കിളിക്കൂട്, ചില്ല്, ഇരുപതാം നൂറ്റാണ്ട്, ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് തുടങ്ങി 200ഓളം സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചു. പത്മരാജന്‍, ഭരതന്‍, പി.എ. ബക്കര്‍, ഐ.വി. ശശി തുടങ്ങി മലയാളത്തിലെ പ്രതിഭാധനരായ നിരവധി സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കച്ചവട സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്ക് ചേരുംവിധം ക്യാമറ കൈകാര്യം ചെയ്യുന്നതില്‍ വിപിന്‍ദാസിന്റെ പ്രാഗല്‍ഭ്യം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. ഒരു കൊച്ചു സ്വപ്നം, കബനീ നദി ചുവന്നപ്പോള്‍, മണിമുഴക്കം എന്നീ സിനിമകളിലെ ഛായാഗ്രഹണത്തിനാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഒരു കൊച്ചു സ്വപ്നം എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വിശ്വചൈതന്യ സംവിധാനം ചെയ്ത 'തത്വമസി' ആണ് ഒടുവില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത അദ്ദേഹം സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. 

പിതാവ്: തൃശൂര്‍ പഴയന്നൂര്‍ കറുപ്പത്ത് ശങ്കരന്‍ നായര്‍. മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: അംബിക മേനോന്‍. മക്കള്‍: സത്യജിത് , സ്വരൂപ. സംസ്കാരം വയനാട്ടില്‍ നടക്കും.

cameraman vipin das dead, cameraman vipin das, vythiri, oru c b i diarykkurippu, kabaninadi chuvannappol

2 comments:

Anonymous said...

adaranjalikal

Minu MT said...

it really the world of cineme

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.