Friday, February 11, 2011

മള്‍ട്ടിപ്ലക്സുകള്‍ക്ക് വിനോദ നികുതി ഇളവ്


സിനിമാ വ്യവസായത്തിന് കൈത്താങ്ങായി സംസ്ഥാന ബജറ്റില്‍ മള്‍ട്ടിപ്ലക്സുകള്‍ക്ക് വിനോദ നികുതിയില്‍ ഇളവ് ഏര്‍പ്പെടുത്തി. പുതിയ മള്‍ട്ടിപ്ലക്സുകള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം വിനോദനികുതി നല്‍കേണ്ടതില്ല. കൂടാതെ ചിത്രാഞ്ജലിയില്‍ നിര്‍മിക്കുന്ന മലയാള സിനിമകള്‍ക്ക് അഞ്ചുലക്ഷം രൂപയോ വിനോദ നികുതിയുടെ 50 ശതമാനമോ നല്‍കും.

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഫിലിം സിറ്റി യതാറാക്കാന്‍ ഒരു കോടി രൂപ വകയിരുത്തും. ഒറ്റപ്പാലത്ത് ചിത്രാഞ്ജലിയുടെ മിനി ഫിലിം സിറ്റി വരും. ഇതിനായി 50 ലക്ഷം വകയിരുത്തും. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം, ദേശീയ നാടകോല്‍സവം എന്നിവക്ക് 50 ലക്ഷം വീതവും സൂര്യാ മേളക്ക് 25 ലക്ഷവും അനുവദിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

multiplex kerala, kerala budget, tax concession for multiplexes in kerala

1 comments:

kalyani said...

Multiplexkal varatte. Charge kurayattey

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.