Thursday, February 10, 2011

മേക്കപ്പ്മാനായി ജയറാം തീയറ്ററുകളില്‍


ജയറാമിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ വ്യാഴാഴ്ച 10 ാം തീയതി തീയറ്ററുകളിലെത്തുന്നു.
മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ വന്‍ വിജയത്തിന് ശേഷം റിലീസ് ചെയ്യുന്ന ഈ ഷാഫി ചിത്രത്തില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. ഷീലാ കൌര്‍ ആണ് നായിക. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലീംകുമാര്‍, സിദ്ധിഖ് , കാമ്ന തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

എം.ബി.എ കാരനായ സിനിമാ മേക്കപ്പ് മാനായി ജയറാം എത്തുന്ന ചിത്രത്തില്‍ അനാമിക എന്ന സിനിമാനടിയെയാണ് ഷീലാ കൌര്‍ അവതരിപ്പിക്കുന്നത്. പൃഥിരാജും കുഞ്ചാക്കോ ബോബനും സിനിമാതാരങ്ങളായാണ് എത്തുന്നത്. സച്ചി -സേതുവാണ് രചന. സംഗീതം വിദ്യാസാഗര്‍. രജപുത്ര വിഷ്വല്‍ മീഡിയക്ക് വേണ്ടി എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. 

makeup man gallery







makeupman, malayalam film makeupman, shafi, jayaram, prithviraj, sheela kaur, makeupman gallery


1 comments:

kk said...

review vanno?

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.