Wednesday, February 9, 2011

ഗൌതം മേനോന്റെ 'നാടുനിസി നായ്കള്‍' വരുന്നു


വമ്പന്‍ ചിത്രങ്ങളുടെ സംവിധായകനായ ഗൌതം മേനോനില്‍ നിന്ന് വ്യത്യസ്തമായൊരു ത്രില്ലര്‍ വരുന്നു- നാടുനിസി നായ്കള്‍. 

ഈ പരീക്ഷണചിത്രം ഗൌതം മേനോന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളില്‍ നിന്ന് വേറിട്ടുള്ള സഞ്ചാരമാണ്. ഒരു രാത്രി നടക്കുന്ന നാലു സംഭവങ്ങളാണ് കഥ. ചിത്രത്തിന്റെ കൂടുതല്‍ രംഗങ്ങളും രാത്രിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാക്കി, ഒരു മള്‍ട്ടി പര്‍പ്പസ് വാഹനത്തിനുള്ളിലും. 'വിണ്ണൈതാണ്ടി വരുവായ'ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസ തന്നെ ഈ ചിത്രത്തിലും ഫ്രെയിമുകള്‍ ഒരുക്കുന്നത്. 

സമീറ റെഡ്ഡിയും പുതുമുഖം വീരയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. 90 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ചിത്രത്തിന് ഗാനങ്ങളോ സംഗീതമോ, എന്തിന് പശ്ചാത്തല സംഗീതം പോലുമില്ലെന്നതും പ്രത്യേകതയാണ്. തമിഴിനുപുറമേ തെലുങ്കില്‍ 'എറ ഗുലാബിലു' എന്ന പേരിലും ചിത്രം റിലീസ് ചെയ്യും. 

ചിത്രം ലോ ബജറ്റില്‍ ഒരുക്കിയതല്ലെന്നും ആവശ്യമായ പണം ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഗൌതം മേനോന്‍ പറയുന്നു. 

പുതുതലമുറ ചിത്രമെന്ന നിലയില്‍ സൂപ്പര്‍താര ചിത്രങ്ങളെപ്പോലെ വ്യാപക റിലീസ് ഉദ്ദേശിക്കുന്നില്ല. 
ഫോട്ടോണ്‍ കഥാസും ആര്‍.എസ് ഇന്‍ഫോടെയ്ന്‍മെന്റ്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. സ്ട്രൈക്കേഴ്സ് ആന്റ് ക്രൂ ആണ് ചിത്രം മാര്‍ക്കറ്റ് ചെയ്യുന്നത്.

nadunisi naygal gallery
(click image to enlarge)








naadunisi naaygal, nadunisi naaygal, gautham menon, nadunisi naaygal gallery, sameera reddy, strikers and crew, manoj paramahamsa, sameera reddy gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.