Thursday, February 3, 2011

മലയാളസിനിമയില്‍ റോബിന്‍സിംഗിന്റെ അരങ്ങേറ്റം


കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റംവരെ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന റോബിന്‍സിംഗ് തലശേരിയില്‍ എത്തി. ബുധനാഴ്ച ഉച്ചവരെ കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അദ്ദേഹം ഷൂട്ടിംഗിനുണ്ടായിരുന്നു. 

പാകിസ്താനിലെ പോപ്ഗായകനായ അബ്ബാസ് ഹസന്‍ എന്ന 18കാരനാണ് ക്രിക്കറ്റ് വിഷയമാകുന്ന ചിത്രത്തിലെ നായകന്‍. റോബിന്‍സിംഗായി തന്നെ മുന്‍ ക്രിക്കറ്റ്താരം സിനിമയിലുമെത്തും.
ഇന്ത്യയില്‍ വേരുകളുള്ള യാസീന്‍ മുബാറക് എന്ന പാക് യുവാവ് ഇന്ത്യയിലെത്തുന്നതും ഇവിടത്തെ സംസ്കാരത്തില്‍ ആകൃഷ്ടനാകുന്നതോടെ രാജ്യത്തിന്റെയും മതത്തിന്റെയും മതില്‍കെട്ട് ഉയര്‍ത്തുന്ന തടസ്സങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അര്‍ച്ചന കവിയാണ് ചിത്രത്തില്‍ നായിക.മധു, മാമുക്കോയ, സായ്കുമാര്‍, ശ്രീദേവി ഉണ്ണി എന്നിവര്‍ക്കുപുറമെ മുന്‍  വിക്കറ്റ് കീപ്പര്‍ കിര്‍മാനി, മുന്‍ രഞ്ജിതാരം ജെ.കെ. മഹീന്ദ്ര എന്നിവരും സിനിമയില്‍ വേഷമിടും.  കൈതപ്രത്തിന്റെ കഥക്ക് ടി.എ. റസാഖ് തിരക്കഥയൊരുക്കുന്നു. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് സംഗീതം. ലോകകപ്പ് ക്രിക്കറ്റ് തുടങ്ങുന്ന ഏപ്രിലോടെ സിനിമ റിലീസ് ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ മധു, മാമുക്കോയ, സായ്കുമാര്‍, അര്‍ച്ചന കവി, ടി.എ. റസാഖ്, അബ്ബാസ് ഹസന്‍ എന്നിവരും പങ്കെടുത്തു.

mazhavillinattamvare, kaithapram, robin singh, archana kavi, saikumar, deepankuran, robin singh in malayalam cinema

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.