Sunday, January 9, 2011

Traffic review: ട്രാഫിക്- മലയാളസിനിമക്കുള്ള പുതുവഴി

പുതുമയുള്ള പ്രമേയങ്ങളും വ്യത്യസ്തയുള്ള യുവതാരചിത്രങ്ങളുമൊക്കെ ഒരുക്കാന്‍ തമിഴനേ സാധിക്കൂ, മലയാളത്തില്‍ സൂപ്പര്‍താര കോപ്രായങ്ങളോ കണ്ടുമടുത്ത വളിപ്പുകളോ മാത്രമേയുള്ളൂ എന്ന് വിലപിക്കുന്നവര്‍ക്ക് മറുപടിയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്'. 
സെപ്റ്റംബര്‍ 16 എന്ന ദിവസം കൊച്ചിയിലെ ഒരു ട്രാഫിക് ജംഗ്ഷനില്‍ വ്യത്യസ്ത വാഹനങ്ങളില്‍ സിഗ്നലിന് കാത്തുകിടക്കുന്ന ചിലര്‍. 

റൈഹാനും (വിനീത് ശ്രീനിവാസന്‍) കൂട്ടുകാരന്‍ രാജീവും (ആസിഫ് അലി) ടി.വി ചാനലില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ബൈക്കില്‍ പോകുന്നവഴി, സൂപ്പര്‍ സ്റ്റാര്‍ സിദ്ധാര്‍ഥ് ശങ്കര്‍ (റഹ്മാന്‍) ഷൂട്ടിന് ശേഷം ടി.വി ചാനലില്‍ അഭിമുഖം നല്‍കാന്‍ പോകുന്ന വഴി, ഡോ. ആബേല്‍ (കുഞ്ചാക്കോ ബോബന്‍), സുഹൃത്ത് ജിക്കു (കൃഷ്ണ)വിനൊപ്പം പുത്തന്‍ കാറിലെ ആദ്യ യാത്രയില്‍, കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായിരുന്ന ട്രാഫിക് കോണ്‍സ്റ്റബിള്‍ സുദേവന്‍ (ശ്രീനിവാസന്‍) ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുന്നവഴിയാണ് സിഗ്നല്‍ കാത്തുകിടക്കുന്നത്. 

പരസ്പരം അറിയാത്ത ഇവരുടെ മുന്നില്‍ സംഭവിക്കുന്ന ഒരു അപകടം പിന്നീട് ഇവരുടെ അന്നത്തെ ദിവസം മാറ്റി മറിക്കുന്നതും പരസ്പരം കൂട്ടിയിണക്കുന്നതുമാണ് അടിസ്ഥാന കഥാതന്തു. പിന്നീട് കഥയിലേക്കെത്തുന്നു കമീഷണര്‍ അജ്മല്‍ ജാഫറും (അനൂപ് മേനോന്‍) കഥയില്‍ മുഖ്യപങ്ക് വഹിക്കും. സമയവുമായും നമ്മുടെ ഗതാഗതസംവിധാനവുമായും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ഇരുന്ന് ഇവര്‍ പോരാടുന്നതാണ് തുടര്‍ന്നുള്ള സിനിമ. ചെന്നൈയില്‍ ഇത്തരത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവവും ചിത്രത്തിന് പ്രചോദനം ആയിട്ടുണ്ടെന്ന് കരുതണം.

'ട്രാഫിക്' ഒരു റോഡ് മൂവിയാണ്. എന്നാല്‍ പതിവ് റോഡ് മൂവിയുടെ ശൈലി പ്രതീക്ഷിക്കാല്‍ തെറ്റി. ആഖ്യാനശൈലിയില്‍ 'ബാബേല്‍' പോലുള്ള വിദേശ സിനിമകളില്‍ നിന്ന് പ്രചോദനമുണ്ടെങ്കിലും ഒരു നിമിഷം പോലും പ്രേക്ഷകന് സിനിമ വിട്ട് ചിന്തിക്കാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും അവസരം നല്‍കുന്നില്ല. 
മെജോ ജോസഫിന്റെ പശ്ചത്താലസംഗീതവും ഷൈജു ഖാലിദിന്റെ കാമറയും മഹേഷ് നാരായണന്റെ എഡിറ്റിംഗും ഇതില്‍ കാര്യമായി സഹായിച്ചിട്ടുണ്ട്. 

അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ആര്‍ക്കും ഒരുപാടങ്ങ് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഉള്ള റോളില്ല, എന്നാല്‍ എല്ലാവരുടേയും ഓരോ രംഗവും ഒഴിാക്കാനാവാത്തതും മനസില്‍ തങ്ങുന്നതുമായി. മുകളില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ക്ക് പുറമേ സായ്കുമാര്‍, ലെന, റോമ, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ സാന്നിധ്യവും ഇത്തരത്തിലുള്ളതാണ്. 

അടുത്തിടെ മറ്റൊരു സിനിമയില്‍ 'പ്ലേ ആന്റ് റീപ്ലേ' എന്ന സങ്കേതം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച് പരാജയപ്പെട്ടത് ഓര്‍മയില്‍ വെച്ച് ഈ ചിത്രം കാണുക. എങ്ങനെ കണ്ടുപോയ രംഗങ്ങളിലേക്ക് വീണ്ടും ചെല്ലാമെന്നും അതിലെ ദൂരൂഹത, അല്ലെങ്കില്‍ നമ്മള്‍ കാണാത്ത സത്യങ്ങള്‍ കാട്ടിത്തരാമെന്നും 'ട്രാഫികി'ല്‍ വൃത്തിയായും ലളിതമായും കാട്ടിത്തരുന്നുമുണ്ട്.

സ്ഥിരം ചട്ടക്കൂടുകളും കഥാകഥന രീതികളും കണ്ടു മനസ് മരവിച്ച മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ തുരുത്താണ് ട്രാഫിക്. രാജേഷ് പിള്ളയുടെ ആദ്യചിത്രമായ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍' ആദ്യഷോ തന്നെ കണ്ട് വെറുത്തതിനാല്‍ പ്രതീക്ഷ തീരെയില്ലാതെയാണ് തീയറ്ററിലെത്തിയത്. അഞ്ചു വര്‍ഷം ഇടവേളക്ക് ശേഷം സംവിധായകന്റെ തിരിച്ചുവരവ് എന്തായാലും ഞെട്ടിക്കുന്നതായിരുന്നു. 

ചിത്രത്തിലെ ഒരു ഡയലോഗ് ചെറിയ മാറ്റങ്ങളോടെ കടമെടുത്ത് അവസാനിപ്പിക്കട്ടെ, നിങ്ങള്‍ എപ്പോഴും നല്ല ചിത്രങ്ങളോട് 'നോ' പറയുകയാണെങ്കില്‍ ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല, മറിച്ച് ഇതുപോലുള്ള നല്ല ചിത്രങ്ങള്‍ സ്വീകരിക്കാന്‍ മനസുകാട്ടിയാല്‍ ഒരുപാടു നന്മകള്‍ മലയാളത്തില്‍ വരാനുള്ള വഴിമരുന്നാകുമത്. 

-Review by Aashish

traffic malayalam movie, traffic review, sreenivasan, sandhya, saikumar, kunchako boban, bobby sanjay, rajesh pillai, roma, asif ali, cinemajalakam review, traffic review, malayalam movie review

5 comments:

binish said...

good review

Sarath said...

ട്രാഫിക്‌ പുത്തന്‍ മലയാള സിനിമകള്‍ക്ക്‌ വഴികാട്ടി ആകണം ..നല്ല റിവ്യൂ

arjun said...

nalla cinema

Dr. Ashokan said...

I am Dr.Ashokan father of A.P.Hithendran whom we lost in a road traffic accident. The Movie Traffic is based on the sad events happened in our life. Me and my wife appreciate the Director of the movie for being inspired and congratulate him for creating such a wonderful movie. The message of Multi organ donation has been successfully instilled in the minds of people who watched this movie. Even before he was declared brain dead we decided for a Multi organ donation on 20th of September 2008 because as doctors we realized his situation, But waited for more than 48 hrs and only after confirming his brain death condition we went for the approval. He was in a Hospital at Teynampet Chennai in ICU for four days after all the formalities for retrieving his organs wear completed on 23 he was taken for the multi organ retrieval including his heart. We did this because we wanted our son to live in this world. Medically this was not possible; medically what was possible was to donate his organs so he lives in this world not alone but helping six people to be alive for some more years to share their love with their dear ones. Every human being has a right to dignity and respect at death, and the pronouncement of death should not be unduly delayed. To continue ventilating the body whose brain is dead and undergoing liquefaction is an affront to this dignity. The heart may take up to a week to stop, and during this time, the family waits in immense distress for the inevitable. Some may in fact be cruelly persuaded by the earnest attention of medical staff to believe the patient my still survive.
Our selfless work should not rest; instead, it should act as a beacon for all to follow! Let our magnanimous gesture inspire others to act in same mode of absolute act of random kindness and selflessness. Die all of us shall one day, But to enliven others even in death is what the Noblest of Deaths is, However, Death is not the End it is in some way the beginning of something else and for us to have figured out this noble way to begin something so extraordinary was possible only because of our education. Hithendran shall live on not only in the Lives of people whom he has given a new lease of Life, but also in the Hearts and memories of millions like us! We believe in ‘JESUS’ to live as human to face the reality and accept what comes in our way. We don’t believe in Miracles because Jesus did not want people to believe in miracles if he had wanted people to believe in miracles he would have escaped unhurt with out getting crucified. Like Jesus son of god died for the sake of people, our beloved son came in to this world, stayed and left us to be with God for a cause…. We wish the director had put our son Hithendran’s photo in the title, as he was the inspiration. The Movie Traffic is very humanitarian. Kindly visit www.aphithendranmemorialtrust.org

Dr. Ashokan said...

I am Dr.Ashokan Father of A.P.Hithendran whom we lost in a road traffic accident. Being Doctors we donated our son's Heart and other vital organs to six needy patients. It was first time in the history of Indian organ transplantation our son's heart was taken from Apollo and transplanted to a girl at Cherian's lifeline hospital at Chennai mogapair in a mater of 20 min., We appreciate the Director of the Movie Traffic for being inspired by this incident, and congratulate him for making all efforts in enacting our sad incident to inspire the mass and to instill the message of Brain death and importance of multi organ donation. We wish the Director had included a photo of our son Hithendran in the title after all he was the inspiration. visit www.aphithendranmemorialtrust.org

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.