Tuesday, January 25, 2011

വീണ്ടും തര്‍ക്കം, സിനിമാ നിര്‍മാണം നിര്‍ത്തിവെക്കുന്നു


ഫെബ്രുവരി ഒന്നുമുതല്‍ മലയാള സിനിമകളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനാവാത്തതിനെ തുടര്‍ന്നാണ് തീരുമാനം.

നിര്‍മാണം നടന്നുവരുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ പ്രശ്നമുണ്ടാവില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ പറഞ്ഞു.

നിര്‍മാതാക്കളുമായി ചര്‍ച്ച ചെയ്യാതെ സിനിമാ തൊഴിലാളികള്‍ക്ക് നൈറ്റ് അലവന്‍സ് നല്‍കുന്ന കാര്യത്തില്‍ ഫെഫ്ക ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നിലവില്‍ ഷിഫ്റ്റ് വ്യവസ്ഥയില്‍ പണിയെടുക്കുന്ന യൂനിറ്റംഗങ്ങള്‍ക്കാണ് നൈറ്റ് അലവന്‍സ് നല്‍കിവരുന്നത്. പ്രൊഡക്ഷന്‍ ബോയ്സിനും ഡ്രൈവര്‍മാര്‍ക്കും ഈമാസം മുതല്‍ അതു നല്‍കാന്‍ ഫെഫ്ക തീരുമാനിച്ചതാണ് പണം മുടക്കുന്ന നിര്‍മാതാക്കളെ ചൊടിപ്പിച്ചത്.

27ന് ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും തമ്മില്‍ ചര്‍ച്ച കൊച്ചിയില്‍ നടക്കും. അന്ന് പ്രശ്നപരിഹാരം ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.  

film producers association, fefka, sabu cheriyan, film strike kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.