Sunday, January 23, 2011

ചിരിപ്പിക്കാന്‍ താമരശേരിയില്‍ നിന്ന് തായ് ലന്റിലേക്ക്


സജി സുരേന്ദ്രന്‍ -കൃഷ്ണ പൂജപ്പുര ടീം വീണ്ടുമൊരു സമ്പൂര്‍ണ കോമഡി ചിത്രവുമായി വരുന്നു, പേര്: താമരശേരി ടു തായ് ലന്റ്. മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രം മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങും. 
ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മിസ് കേരളയായ ഇന്ദു തമ്പി ആദ്യമായി നായികയാവും.

താമരശേരിയില്‍ നിന്ന് കുറേ നാട്ടിന്‍പുറത്തുകാര്‍ തായ് ലന്റില്‍ എത്തുന്നതും അവര്‍ അവിടെ നേരിടേണ്ടി വരുന്ന പൊല്ലാപ്പുകളുമാണ് ഇതിവൃത്തം. ചിത്രത്തിന്റെ ആദ്യാവസാനം സമ്പൂര്‍ണമായി നര്‍മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്. സ്ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയായ ചിത്രത്തില്‍ 35 ദിവസത്തെ ഷൂട്ട് തായ് ലന്റിലും ബാങ്കോക്കിലുമുണ്ടാകും. കേരളത്തില്‍ പത്തുദിവസവും.

എം.ജി ശ്രീകുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ അനില്‍ നായരുടേതാണ്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ലാലു അലക്സ്, സിദ്ദിഖ്, ബിജു മേനോന്‍, മണിയന്‍പിള്ള രാജു, കുഞ്ചന്‍, കെ.പി.എ.സി ലളിത, കല്‍പന തുടങ്ങി വന്‍ താരനിരയുണ്ട്. 

thamarassery to thailand, maniyanpillai raju, saji surendran, krishna poojappura, fahad fazil, indu thampi, suraj venjaramood, innocent, jagathy sreekumar

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.