Friday, January 21, 2011

കുടുംബശ്രീ ട്രാവല്‍സും ദി മെട്രോയും ഈവാരം


ജയറാം നായകനാകുന്ന 'കുടുംബശ്രീ ട്രാവല്‍സും' ശരത്കുമാറിനൊപ്പം യുവതാരങ്ങള്‍ അണിനിരക്കുന്ന 'ദി മെട്രോയും' 21മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിന്. 

ജയറാമിനെ നായകനാക്കി നവാഗതനായ കിരണ്‍ ഒരുക്കുന്ന 'കുടുംബശ്രീ ട്രാവല്‍സ്' ഹാസ്യരസത്തിലൂന്നിയ കുടുംബചിത്രമാണ്. ഭാവനയാണ് നായിക. ചാക്യാര്‍ കൂത്ത് കലാകാരനായി ജയറാം വേഷമിന്ന ചിത്രത്തില്‍ ഒരു ബസ് യാത്രയിലെ സംഭവങ്ങളാണ് കഥ നിയന്ത്രിക്കുന്നത്. തോമസ് തോപ്പില്‍ക്കുടിയാണ് തിരക്കഥ. 

ദിലീപിന്റെ ഗ്രാന്റ് പൊഡക്ഷന്‍സ് നിര്‍മിക്കുന്ന 'ദി മെട്രോ'യില്‍ ശരത്കുമാര്‍ പോലീസ് വേഷത്തിലെത്തുന്നു. ബിബിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വ്യാസന്‍ എടവനക്കാടാണ്. ഭാവന നായികയാകുന്ന ചിത്രത്തില്‍ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, അരുണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

അമീര്‍ ഖാന്‍ നിര്‍മിച്ച് ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്ത 'ധോബി ഘാട്ടും' 21ന് റിലീസ് ചെയ്യുന്നുണ്ട്.

കഴിഞ്ഞവാരം പുറത്തിറങ്ങിയ'നോട്ട് ഔട്ട്', 'അച്ഛന്‍' എന്നീ ചിത്രങ്ങള്‍ കാര്യമായ പ്രതികരണമുണ്ടാക്കാതെ കടന്നുപോയി. അതേസമയം വിജയ് നായകനായ 'കാവലന്‍' കേരളത്തിലും ഹിറ്റാണ്. 'ട്രാഫിക്കും''മേരിക്കുണ്ടൊരു കുഞ്ഞാടും' പ്രധാന കേന്ദ്രങ്ങളിലെല്ലാം ജൈത്രയാത്ര തുടരുന്നു. 'അര്‍ജുനന്‍ സാക്ഷി'യാണ് അടുത്തവാരം പുറത്തിറങ്ങുന്ന പ്രധാനചിത്രം. 


the metro and kudumbasree travels gallery
(click image to enlarge)





kudumbasree  travels












kudumbasree travels, dhobi ghat, the metro, traffic, cinemajalakam news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.