Wednesday, January 19, 2011

ട്രാഫിക്കില്‍ താരം തിരക്കഥ: സംവിധായകന്‍

മലയാളസിനിമ പരീക്ഷണങ്ങളില്‍ മറ്റു ഭാഷകളേക്കാള്‍ പിന്നിലാണെങ്കിലും അത്തരം ശ്രമങ്ങളുണ്ടാകുമ്പോള്‍ മലയാളികള്‍ സ്വീകരിക്കാറുണ്ടെന്നും 'ട്രാഫിക്' സിനിമയുടെ സംവിധായകന്‍ രാജേഷ് പിള്ള. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ട്രാഫിക്' ചെന്നെയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രമാണ്. സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രത്തില്‍ തിരക്കഥയാണ് താരം. കഥാപുരോഗതിക്കനുസരിച്ച് എല്ലാ അഭിനേതാക്കള്‍ക്കും പ്രാധാന്യം ലഭിച്ചിട്ടുമുണ്ട്.-രാജേഷ് പിള്ള പറഞ്ഞു.
നടന്‍മാരില്‍ നിന്ന് സംവിധായകനിലേക്കും തിരക്കഥയിലേക്കും പ്രാധാന്യം ലഭിച്ച ചിത്രമാണിതെന്ന് നടന്‍ റഹ്മാന്‍ പറഞ്ഞു. 
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അനൂപ് മേനോന്‍, ലെന എന്നിവരും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. 


traffic- cinemajalakam review

traffic photo gallery
traffic, malayalam film traffic, rajesh pillai, lena, anoop menon, rahman

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.