Saturday, January 15, 2011

കാവലന്‍ എത്തുന്നു, അച്ഛനും നോട്ടൌട്ടും തീയറ്ററുകളില്‍

വിജയ് നായകനാകുന്ന തമിഴ്ചിത്രം 'കാവലന്‍' 15ന് ശനിയാഴ്ച തീയറ്ററുകളില്‍ എത്തുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത് അസിന്‍, മിത്രാ കുര്യന്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം മലയാളത്തിലെ 'ബോഡി ഗാര്‍ഡി'ന്റെ റീമേക്കാണ്. 
മലയാളചിത്രങ്ങളായ 'നോട്ട് ഔട്ട്' , 'അച്ഛന്‍' എന്നിവയാണ് ഈവാരം റിലീസായ മലയാള ചിത്രങ്ങള്‍. 
കുട്ടി നടുവില്‍ സംവിധാനം ചെയ്ത 'നോട്ട് ഔട്ട്' കോമഡി പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. നിഷാന്‍, മിത്രാ കുര്യന്‍, അനൂപ് മേനോന്‍, ജഗതിശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 
ദരിദ്ര ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ അലി അക്ബര്‍ സംവിധാനം ചെയ്ത 'അച്ഛനി'ല്‍ തിലകനാണ് പ്രധാന കഥാപാത്രം. സൂപ്പര്‍ താരങ്ങളെയും അമ്മയും ഫെഫ്കയും ഉള്‍പ്പെടെയുള്ള സംഘടനകളെയും വെല്ലുവിളിച്ചുമാണ് ചിത്രം തീയറ്ററിലെത്തിയത്. കാര്‍ത്തി- തമന്ന ടീമിന്റെ തമിഴ്ചിത്രം 'ചിരുത്തെ'യും 14ന് റിലീസായി. 
കഴിഞ്ഞവാരം റിലീസായ 'ട്രാഫിക്' മികച്ച കലക്ഷനില്‍ മുന്നേറുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് നഗരമേഖലകളിലാണ് കലക്ഷന്‍ കൂടുന്നത്. ക്രിസ്മസ് റിലീസുകളില്‍ 'മേരിക്കുണ്ടൊരു കുഞ്ഞാട്' സൂപ്പര്‍ ഹിറ്റാണ്. 'കാണ്ടഹാര്‍' മിക്ക തീയറ്ററുകളില്‍ നിന്നും വിട പറഞ്ഞപ്പോള്‍ 'ബെസ്റ്റ് ആക്ടര്‍' ചിലയിടങ്ങളില്‍ പിടിച്ചുനില്‍ക്കുന്നുണ്ട്. ലാല്‍ സംവിധാനം ചെയ്ത 'ടൂര്‍ണമെന്റിനും' ശ്രദ്ധ നേടാനായില്ല. 
കിരണ്‍ സംവിധാനം ചെയ്ത ജയറാം ചിത്രം 'കുടുംബശ്രീ ട്രാവല്‍സ്', രഞ്ജിത്ത് ശങ്കറിന്റെ പൃഥ്വിരാജ് ചിത്രം 'അര്‍ജുനന്‍ സാക്ഷി', ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് ശരത്കുമാര്‍ നായകനാകുന്ന 'ദി മെട്രോ'  തുടങ്ങിയവയാണ് വരും വാരങ്ങളില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. 

kavalan, note out, achan, malayalam film box office, vijay, asin, nishan, mitra kurien

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.