Friday, January 14, 2011

കൊച്ചിയില്‍ 'ക്യൂ' സിനിമാസ് മള്‍ട്ടിപ്ലക്സും

എറണാകുളത്ത് രണ്ടാമത്തെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ കോംപ്ലക്സ് 14ന് തുറക്കുന്നു. വൈറ്റില ഗോള്‍ഡ് സൂക്ക് മാളിലെ 'ക്യൂ സിനിമാസ് മള്‍ട്ടിപ്ലക്സാണ്' വെള്ളിയാഴ്ച ഉദ്ഘാടനമാകുന്നത്. 

നാലു സിനിമാശാലകളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര നിലവാരമുള്ള 200 ഓളം സീറ്റുകള്‍ ഓരോന്നിലുമുണ്ടാകും. 

ഒ.എസ്.ആര്‍ ലിമിറ്റഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംഭംഭമായ 'ക്യൂ' സിനിമാസ് കൊച്ചിക്കൊപ്പം ബംഗളൂരു, ചെന്നൈ, ലുധിയാന, ഗുര്‍ഗാവ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലും ആരംഭിക്കും. 80 രൂപ മുതല്‍ 250 രൂപ വരെയാണ് നിരക്ക്. കുട്ടികള്‍ക്കുള്ള പ്ലേ എരിയയും ഇവിടുത്തെ പ്രത്യേകതയാണ്. 

ഇതിനുപുറമേ തിരുവനന്തപുരം ജില്ലയില്‍ കഠിനംകുളത്ത് കേരളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ തീയറ്ററായ 'വി ട്രാക്സ്' 14ന് പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്. എ.സി, ഡി.ടി.എസ്, ഡിജിറ്റല്‍ പ്രൊജക്ഷന്‍ തുടങ്ങിയ സൌകര്യങ്ങളോടെ ഹൈ ഡെഫിനിഷനില്‍ 'ചിരുത്തെ' എന്ന തമിഴ് ചിത്രത്തോടെയാണ് തുടക്കം. 

q cinemas, v tracks theatre, new theatres in kerala

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.