Monday, January 10, 2011

Arjunan sakshi gallery: അര്‍ജുനന്‍ സാക്ഷി 28 ന്

അവതരണത്തിലും ഇതിവൃത്തത്തിലും വ്യത്യസ്ത നല്‍കിയ 'പാസഞ്ചറി'ന് ശേഷം രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'അര്‍ജുനന്‍ സാക്ഷി' ജനുവരി 28ന് റിലീസ് ചെയ്യുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍ ആണ് നായിക. 

വിദേശത്ത് നിന്ന് കേരളത്തിലെത്തി ഇവിടെ നിലനില്‍ക്കുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കേണ്ടിവരുന്ന റോയ് മാത്യൂ എന്ന ആര്‍കിടെക്റ്റായാണ് പൃഥ്വി ഇതില്‍ വേഷമിടുന്നത്. 

ഒരു സത്യം തുറന്നു പറയാന്‍ റോയ് മാധ്യമപ്രവര്‍ത്തകരുടെ മുന്നിലെത്തുന്നതാണ് വഴിത്തിരിവ്. കേരളത്തില്‍ സമീപകാലത്ത് നടക്കുന്ന രൂക്ഷമായ പ്രശ്നങ്ങളുടെ ഉത്തരമാണ് റോയ് മാത്യുവിലൂടെ ലോകം അറിയാന്‍ പോകുന്നത്. ആരാണ് അര്‍ജുനന്‍? എന്താണ് അയാളുമായി തനിക്കുള്ള ബന്ധം? 
ലോകത്തോട് റോയ് സംവദിക്കാന്‍ തുടങ്ങുന്നതുമുതല്‍ ദുരിതങ്ങള്‍ തുടങ്ങുന്നു. പത്രപ്രവര്‍ത്തക അഞ്ജലി റോയിക്ക് പിന്തുണയുമായി എത്തുന്നു. 

അതിസാഹസികവും ഉദ്വേഗപൂര്‍ണവുമായ  മുഹൂര്‍ത്തങ്ങളിലൂടെയാണ് രഞ്ജിത് ശങ്കര്‍ അര്‍ജുനന്‍ സാക്ഷി ഒരുക്കിയിരിക്കുന്നത്. എസ്.ആര്‍.ടി ഫിലിംസിന്റെ ബാനറില്‍ സുന്ദരരാജനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സലിംകുമാര്‍, വിജീഷ്, ആനന്ദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ക്യാമറ: അജയന്‍ വിന്‍സന്റ്. എഡിറ്റിംഗ് : രഞ്ജന്‍ എബ്രഹാം, വിതരണം: എസ്.ആര്‍.ടി റിലീസ്. 

arjunan sakshi movie gallery, posters
(click image to enlarge)





















arjunan sakshi, arjunan sakshi gallery, ann augustine, prithviraj, renjith shankar, mukesh, biju menon, vijayaraghavan, arjunan sakshi review, arjunan sakshi malayalam film, ann augustine gallery

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.