Tuesday, January 25, 2011

പൃഥ്വിരാജ് നൈറ്റ് 30 ന്

ഓള്‍ കേരള  പൃഥ്വിരാജ് ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 30 ന് തിരുവനന്തപുരം ആറ്റിങ്ങല്‍ പോളിടെക്നിക് ഗ്രൌണ്ടില്‍ 'പൃഥ്വിരാജ് നൈറ്റ്' സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

ചടങ്ങില്‍ ആറ്റിങ്ങല്‍ നഗരസഭക്ക് സൌജന്യമായി ആംബുലന്‍സ് നല്‍കും. കൂടാതെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വസ്ത്രവിതരണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍  എസ്.അബ്ദുല്‍ റസാഖ്, കണ്‍വീനര്‍ എ.ഷഫീഖ്, മറ്റ് ഭാരവാഹികളായ ആര്‍. ശങ്കരന്‍കുട്ടി, ബഷീര്‍,  മഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

prithviraj, prithviraj nite, prithviraj fans association, attingal

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.