Saturday, December 25, 2010

ആഘോഷമാകാന്‍ ക്രിസ്മസ് ചിത്രങ്ങളെത്തി

തീയറ്ററുകളില്‍ ആഘോഷമാകാന്‍ ക്രിസ്മസ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ലാല്‍ സംവിധാനം ചെയ്യുന്ന യുവതാര ചിത്രം 'ടൂര്‍ണമെന്റ്', ഷാഫി -ബെന്നി പി. നായരമ്പലം -ദിലീപ് ടീമിന്റെ 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്നിവയാണ് ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളില്‍ എത്തുന്നത്.

കൂടാതെ കഴിഞ്ഞ വാരങ്ങളില്‍ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ 'കാണ്ടഹാറും' മമ്മൂട്ടിയുടെ 'ബെസ്റ്റ് ആക്ടറും' തീയറ്ററുകളില്‍ ഉണ്ട്. തമിഴകത്ത് നിന്ന് കമലഹാസന്‍- ത്രിഷ- കെ.എസ്. രവികുമാര്‍ ടീമിന്റെ 'മന്‍മഥന്‍ അമ്പും' 23ന് റിലീസ് ചെയ്തിട്ടുണ്ട്.

ലാല്‍ പുതുമുഖ യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'ടൂര്‍ണമെന്റ്' ഒരു റോഡ് മൂവിയാണ്. ബംഗളൂരുവില്‍ ക്രിക്കറ്റ് കാണാന്‍ ജീപ്പില്‍ തിരിക്കുന്ന യുവസംഘത്തിന് യാത്രക്കിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം. ഫഹദ് ഫാസില്‍, പ്രജന്‍, രൂപ മഞ്ജരി തുടങ്ങിയവരാണ് താരങ്ങള്‍.

ദിലീപിന്റെ 'മേരിക്കുണ്ടൊരു കുഞ്ഞാട്' ബെന്നി പി നായരമ്പലം- ഷാഫി ടീമിന്റെ കോമഡി എന്റര്‍ടെയ്നറാണ്. ഭാവനയാണ് നായിക. വിജയരാഘവന്‍, ബിജു മേനോന്‍, ഇന്നസെന്റ്, ജഗതി, സലീംകുമാര്‍, വിനയപ്രസാദ് തുടങ്ങിയവരാണ് താരങ്ങള്‍.

മോഹന്‍ലാലിന്റെ 'കാണ്ടഹാര്‍' മികച്ച തുടക്കം നേടി രണ്ടാം വാരത്തില്‍ ശരാശരി കലക്ഷനോടെ മുന്നോട്ടുനീങ്ങുകയാണ്. മൂന്നാം വാരത്തിലേക്ക് കടന്ന 'ബെസ്റ്റ് ആക്ടറി'ന് മികച്ച അഭിപ്രായമുണ്ടെങ്കിലും ക്രിസ്മസ് റിലീസുകളുടെ വരവോടെ ചില കേന്ദ്രങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
അക്ഷയ് കുമാര്‍- കത്രീന ടീമിന്റെ ഹിന്ദി ചിത്രം 'തീസ് മാര്‍ ഖാനും' 24ന് പ്രധാന സെന്ററുകളില്‍ റിലീസ് ചെയ്തു. ഫറാ ഖാനാണ് സംവിധാനം. 





tournament, lal, marykkundoru kunjaadu, dileep, bhavana, shafi, best actor, mammootty, kandahar, mohanlal, tees mar khan

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.