Thursday, December 23, 2010

സര്‍ക്കാര്‍ തീയറ്ററുകള്‍ക്കിനി ഡിജിറ്റല്‍ ഭംഗി

കേരളത്തിലെ സര്‍ക്കാര്‍ തീയറ്റര്‍ ശൃംഖലക്ക് ഇനി പുതു ഡിജിറ്റല്‍ മുഖം. കഴിഞ്ഞ വാരത്തില്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്റെ കൈരളി, ശ്രീ, ചിത്രാഞ്ജലി, കലാഭവന്‍ തീയറ്ററുകളാണ് മികവുറ്റ ഡിജിറ്റല്‍ ചിത്ര, ശബ്ദ സംവിധാനത്തിലേക്ക് മാറിയത്.
ഡി.ടി.എസ് സംവിധാനം ഇതുവരെ ഇല്ലാതിരുന്ന തീയറ്ററുകളില്‍ അത് ഏര്‍പ്പെടുത്തുകയും എല്ലായിടത്തും ഡിജിറ്റല്‍ പ്രൊജക്ഷന്‍ സജ്ജമാക്കുകയുമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
10 തീയറ്ററുകളാണ് കോര്‍പറേഷനു കീഴില്‍ കേരളത്തില്‍ ഉള്ളത്. ഇതില്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കൈരളി തീയറ്ററുകളും, പറവൂര്‍, ചിറ്റൂര്‍ ചിത്രാജ്ഞലി തീയറ്ററുകളും നേരത്തെ ഡി.ടി.എസ് ശണ്ദ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സംവിധാനം ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ശ്രീ, തിരുവനന്തപുരം കലാഭവന്‍, എന്നിവിടങ്ങളില്‍ പുത്തന്‍ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ജെ.ബി.എല്‍ സ്പീക്കറുകളാണ് ഡി.ടി.എസിനായി ഉപയോഗിച്ചിട്ടുള്ളത്.
സ്വകാര്യ തീയറ്ററുകളില്‍ പലതിലും ഫിലിം പ്രിന്റിന്റെ സഹായമില്ലാതെ തന്നെ സുവ്യക്തമായ സിനിമ ലഭ്യമാക്കുന്ന ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ സിനിമാശാലകളില്‍ ഇതുവരെ ഇതന്യമായിരുന്നു.
ഇപ്പോള്‍ എല്ലാ കെ.എസ്.എഫ്.ഡി.സി തീയറ്ററുകളിലും ഈ സംവിധാനമായിട്ടുണ്ട്.ക്യൂബ് കമ്പനിയുടെ ഡിജിറ്റല്‍ സാറ്റലൈറ്റ് ട്രാന്‍സ്മിഷന്‍ ആന്റ് പ്രൊജക്ഷന്‍ ആണ് ഏര്‍പ്പെടുത്തിയത്.
തൃശൂരില്‍ ഡിസംബര്‍ ആദ്യവാരം 'സ്വന്തം ഭാര്യ സിന്ദാബാദ്' എന്ന ചിത്രത്തോടെ ഈ സംവിധാനങ്ങള്‍ തുടങ്ങി. കോഴിക്കോട്ടെ കൈരളി-ശ്രീകളില്‍ 'കാണ്ഡഹാര്‍' ആയിരുന്നു ആദ്യ ചിത്രം.
ഫിലിം ഫെസ്റ്റിവല്‍ അവസാനിച്ച് പൊതുപ്രദര്‍ശനം പുനരാരംഭിച്ചതോടെ തിരുവനന്തപുരത്തെ കൈരളി-ശ്രീ കോംപ്ലക്സിലും ഡിജിറ്റല്‍ സംവിധാനമായി. കലാഭവനില്‍ ഫെസ്റ്റിവലിനുശേഷം തുടങ്ങിയ പണികള്‍ തുടരുകയാണ്. ക്രിസ്മസിന് ഡി.ടി.എസ്സും ഡിജിറ്റല്‍ പ്രൊജക്ഷനും തയാറാവും.
കെ.എസ്.എഫ്.ഡി.സി തീയറ്ററുകള്‍ ഡി.ടി.എസ് -ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് ടെണ്ടര്‍ വിളിച്ചിരുന്നത്.
-Aashish

ksfdc, kairali sree theatres, digital projection in ksfdc theatres, dts, qube, cinemajalakam news

1 comments:

sani said...

സര്‍ക്കാര്‍ തീയറ്ററുകള്‍ നന്നാകട്ടെ ...ലാഭം ആകട്ടെ...ആശംസകള്‍..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.