Saturday, December 18, 2010

പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്സിന് സുവര്‍ണ്ണ ചകോരം

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരം കാര്‍ലോസ് ഗവേരിയ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്സിന്. ഇര്‍വിന്‍ ഗോഗല്‍ ആണ് നിര്‍മ്മാതാവ്. സംവിധായകനും നിര്‍മ്മാതാവും 15 ലക്ഷം രൂപ തുല്യമായി പങ്കിടും. 

മികച്ച സംവിധായകനുള്ള രജതചകോരം അര്‍ജന്റീനിയന്‍ ചിത്രമായ 'ദ ലാസ്റ് സമ്മര്‍ ഓഫ് ലാ ബോയിറ്റ'യുടെ ജൂലിയ സോളോമനോഫ് കരസ്ഥമാക്കി. നാലുലക്ഷം രൂപയാണ് അവാര്‍ഡ് തുക. 
മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള രജതചകോരം ബെല്‍മ ബാസിന്റെ തുര്‍ക്കി ചിത്രം 'സഫയര്‍' നേടി. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ്.   പ്രേക്ഷകര്‍ തെരഞ്ഞെടുത്ത ചിത്രം ജാപ്പനീസ് വൈഫ്. ഈ ചിത്രത്തിന്റെ സംവിധായകന്‍ അപര്‍ണ്ണാസെന്നിന് രണ്ടുലക്ഷം രൂപയും രജതചകോരവും ലഭിക്കും. 

ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് ഒനിര്‍ അനിര്‍ ബാന്‍ സംവിധാനം ചെയ്ത 'ഐ ആം അഫിയ മേഘ അഭിമന്യു ഒമര്‍' നേടി. രാജ്യാന്തര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ഈ ചിത്രം അര്‍ഹമായി. ഡോ. ബിജുവിന്റെ വീട്ടിലേക്കുള്ള വഴി മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡിന് അര്‍ഹമായി. 

തുനീഷ്യന്‍ ചിത്രമായ ബറീഡ് സീക്രട്ട്സ്ന് ഫിപ്രസ്കി അവാര്‍ഡ് ലഭിക്കും. രാജാ അമരിയാണ് ചിത്രത്തിന്റെ സംവിധായിക. ലെനില്‍ രാജേന്ദ്രന്റെ മകരമഞ്ഞ് ഫിപ്രസിയുടെ മലയാളം സിനിമയ്ക്കുള്ള പുരസ്കാരം നേടി. മീരാ നയ്യാര്‍ ഏര്‍പ്പെടുത്തിയ ആദ്യചിത്രത്തിനുള്ള അരലക്ഷം രൂപയുടെ ഹസ്സന്‍കുട്ടി അവാര്‍ഡ് വിപിന്‍ വിജയിന്റെ ചിത്രസൂത്രം കരസ്ഥമാക്കി.

മുത്തശãന്റെ  അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ ചെറുമകളും സഹായിയും നടത്തുന്ന യാത്രയിലൂടെ അറുപത് വര്‍ഷത്തെ കൊളംബിയയുടെ രാഷ്ട്രീയചരിത്രം പറയുകയാണ് സുവര്‍ണ്ണചകോരം നേടിയ 'പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈഫി'ല്‍. ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിഗും നിര്‍വ്വഹിച്ചിരിക്കുന്നതും ഗവേരിയാണ്.

ജൂലി ഡാഷ് അധ്യക്ഷയായും മരിയ നൊവേറ, അപിചാറ്റ്പോങ് വീരസേതക്കുള്‍,യാഷുഹിറേ ഹരികി, സൂനി താരപൂര്‍വാല എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രജതപുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

iffk, 15th iffk, portrait in a sea of lies, chitrasutram, veettilekkulla vazhi 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.