Thursday, December 16, 2010

'കാണ്ടഹാര്‍' വ്യാഴാഴ്ച പ്രദര്‍ശനത്തിന്

മോഹന്‍ലാല്‍- അമിതാഭ് ബച്ചന്‍- മേജര്‍ രവി ടീമിന്റെ 'കാണ്ടഹാര്‍' വ്യാഴാഴ്ച (december 16) തീയറ്ററുകളില്‍ എത്തുന്നു. ആരാധകര്‍ വന്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന് ആവേശോജ്വല സ്വീകരണമാണ് തീയറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയാകെ 150 ഓളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചെന്നൈ, കോയമ്പത്തുര്‍, സേലം, മംഗളൂരു, ബംഗളൂരു, ഗുജറാത്ത്, ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ തുടങ്ങിയ നഗരങ്ങളിലും ചിത്രം റിലീസുണ്ട്.

മിക്ക തീയറ്ററുകളിലും 5 പ്രദര്‍ശനം വീതം ആദ്യ ദിനങ്ങളിലുണ്ടാകും. എറണാകുളത്ത് ആദ്യദിനം 6 ഷോ നടത്താനാണ് പദ്ധതി. രാവിലെ 8 മണിമുതല്‍ എല്ലാ കേന്ദ്രങ്ങളിലും ഷോ തുടങ്ങും.
മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി മൂന്നാമതും എത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ചെറുതെങ്കിലും സുപ്രധാന വേഷത്തിലെത്തും. 

ഗണേഷ് വെങ്കിട്ടരാമന്‍, രാഗിണി ദ്വിവേദി, സുമലത, അനൂപ് ചന്ദ്രന്‍, മാമുക്കോയ, കെ.പി.എ.സി ലളിത തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. കാണ്ടഹാര്‍ വിമാന റാഞ്ചല്‍ പശ്ചത്തലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കഥ സിനിമാറ്റിക്കായ മാറ്റങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. 

സുനില്‍ ചന്ദ്രികാ നായരും പ്രണവും ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മാക്സ്ലാബ് തീയറ്ററുകളില്‍ എത്തിക്കും. 

kandahar release advertisement
(click to enlarge)




kandahar poster gallery 
(click image to enlarge)










kandahar, kandahar malayalam movie, mohanlal, amithabh bachchan, major ravi, kandahar gallery, kandahar review, ganesh venkitaraman, kandahar stills

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.