Wednesday, December 15, 2010

'ഇലക്ട്ര' കാലാതീത സമസ്യകളുടെ ആവിഷ്ക്കാരം: ശ്യാമപ്രസാദ്

Alejandra Szeplaki [Dir of the film Orange], Poala Lattus [Actress Optical Illusions],
T.V. Chandran, Syama Prasad adressing meet the press

ഗ്രീക്ക് മിത്തോളജിയെ ആസ്പദമാക്കിയുള്ള തന്റെ ചിത്രമായ 'ഇലക്ട്ര', കാലാതീതമായ സമസ്യകളുടെ ആവിഷ്കാരമാണെന്ന് സംവിധായകന്‍ ശ്യാമപ്രസാദ് പറഞ്ഞു. ഇതിഹാസങ്ങളും പുരാണങ്ങളും എക്കാലത്തും പ്രസക്തമാണ്. ലോക ക്ലാസിക്കുകള്‍ സിനിമയ്ക്ക് വിഷയമാകും പോലെ ഭാരതീയ സങ്കല്‍പ്പങ്ങള്‍ വിദേശ സിനിമകള്‍ക്കും വിഷയമാകുന്നുണ്ട്. എപ്പോഴും ഇത്തരം അവതരണത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മീറ്റ് ദി പ്രസ് പരിപാടിയില്‍ സംവാരിക്കുകയായിരുന്നു അദ്ദേഹം.

ലോകോത്തര സിനിമകളോട് കിടപിടിക്കുന്ന ശ്രമങ്ങള്‍ മലയാളത്തിലുണ്ടാകുന്നുണ്ടെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ വിജയിക്കുന്നുണ്ടോ എന്നത് പ്രസക്തമല്ലെന്നും വേറിട്ട സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഒരായുധമാണ്. അതില്‍ പ്രമേയത്തേക്കാള്‍ സിനിമയാണ് പ്രധാനം. അത് തിരിച്ചറിയുന്ന രീതിയിലേക്ക് നമ്മുടെ സിനിമ സംബന്ധിയായ വായനകള്‍ മാറേണ്ടതാണ്. വിഖ്യാത ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ സാന്നിധ്യം ഈ മേളയെ ശ്രദ്ധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. 

സിനിമാ നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തുന്നത് വലിയപ്രതിസന്ധിയാണെന്ന് 'ഐ ആം ആഫിയ മേഘ അഭിമന്യു ഒമറി'ന്റെ സംവിധായകന്‍ ഒനിര്‍ പറഞ്ഞു. ഓര്‍ക്കൂട്ട്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയാണ് തന്റെ ചിത്രത്തിന് പണം കണ്ടെത്തിയത്.
ചലച്ചിത്രം പരസ്പരം അറിയാനുള്ള കണ്ണിയാണെന്ന് സ്പാനിഷ് സംവിധായിക അലക്സാന്‍ഡ്രോ സെപ്ലാക്കി അഭിപ്രായപ്പെട്ടു. മേളയില്‍ പ്രദര്‍ശിപ്പിച്ച തന്റെ ' എ ഡേ ഇന്‍ ഓറഞ്ചിനെക്കുറിച്ചും അവര്‍ വിശദീകരിച്ചു. രാജ്യാന്തര ചലച്ചിത്രമേള വ്യത്യസ്തമായ അനുഭവമായെന്ന് 'ഒപ്റ്റിക്കല്‍ ഇല്യൂഷന്‍' നായിക പൌള ലാറ്റസും അഭിപ്രായപ്പെട്ടു.

Dr. biju addressing open forum in iffk
നിലവാരമുള്ള സിനിമകള്‍ അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് യഥാര്‍ത്ഥ മാര്‍ക്കറ്റിംഗെന്ന് 'വീട്ടിലേക്കുള്ള വഴി'യെന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം മറ്റ് ചിത്രങ്ങളും വിപണനം ചെയ്യാനുള്ള അവസരമുണ്ടാകണം. പുതിയ സംവിധായകര്‍ക്ക് ഇത് പ്രയോജനപ്പെടും. വിദേശ ഫെസ്റിവലുകളില്‍ മാര്‍ക്കറ്റിംഗ് സൌകര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവിടെയുമത് ഉണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഒലീവ് ബുക്സ് പ്രസിദ്ധീകരിച്ച 'വിശ്വപ്രസിദ്ധ സംവിധായകര്‍' എന്ന പുസ്തകം ഡോ. ബിജു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനനും മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ബയോസ്കോപ്പി'ന്റെ തിരക്കഥ ക്യാമറാമാന്‍ സണ്ണിജോസഫ് നടന്‍ ഇര്‍ഷാദിനും നല്‍കി പ്രകാശിപ്പിച്ചു. 

പൃഥ്വിരാജിനെ നായകനാക്കി തിവ്രവാദം പ്രമേയമാക്കി ബിജു സംവിധാനം ചെയ്ത 'വീട്ടിലേക്കുള്ള വഴി'യുടെ ആദ്യ കേരള പ്രദര്‍ശനം ചൊവ്വാഴ്ച നിറഞ്ഞ സദസ്സില്‍ കൈരളി തീയറ്ററില്‍ നടന്നിരുന്നു. തീവ്രവാദം സംബന്ധിച്ച സ്ഥിരം വഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും മികച്ച ദൃശ്യങ്ങളും ആവിഷ്കാരവും ശ്രദ്ധനേടി. 

iffk, film festival kerala, elecktra, syama prasad, veettilekkulla vazhi, dr. biju, prithviraj

1 comments:

Manoj T said...

happy to see IFFK reports here. expecting more.

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.