Thursday, December 9, 2010

മമ്മൂട്ടിയുടെ 'ബെസ്റ്റ് ആക്ടര്‍' തീയറ്ററുകളില്‍

മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ബെസ്റ്റ് ആക്ടര്‍' ഡിസംബര്‍ 9 മുതല്‍ (ഇന്നുമുതല്‍) തീയറ്ററുകളില്‍ ആഘോഷമാകും. കേരളത്തിലും ബംഗളൂരുവിലും ചെന്നൈയിലും കോയമ്പത്തൂരുമായി 90 തീയറ്ററുകളിലാണ് റിലീസ്.

സിനിമാ മോഹവുമായി നടക്കുന്ന ഒരു സ്കൂള്‍ അധ്യാപകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. ആദ്യം സാധാരണക്കാരനായ സ്കൂള്‍ മാഷായും രണ്ടാമത് അടിപ്പൊളി ഗെറ്റപ്പിലും. രണ്ടാമത്തെ ഗെറ്റപ്പിലേക്കുള്ള മാറ്റമാണ് ചിത്രത്തിലെ ശ്രദ്ധേയമായ വഴിത്തിരിവ്. നാലു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കന്നഡ നടി ശ്രുതി രാമകൃഷ്ണനാണ് നായിക. 

തിരുവനന്തപുരത്ത് എസ്.എല്‍ കോംപ്ളക്സ്, എറണാകുളം സരിത & സിനിമാക്സ്, കോഴിക്കോട് രാധ, ആറ്റിങ്ങല്‍ ഗംഗ & വൈശാഖ, വര്‍ക്കല എസ്.ആര്‍, നെടുമങ്ങാട് റാണി & സരസ്വതി, കൊല്ലം ധന്യ, കോട്ടയം അനുപമ, കണ്ണൂര്‍ സവിത തുടങ്ങിയവയാണ് പ്രധാന കേന്ദ്രങ്ങള്‍. ബംഗളൂരുവില്‍ ഐനോക്സ്, ഇന്നവേറ്റീവ്, പി.വി.ആര്‍, സംഗീത്ാ ഗാലക്സി പാരഡൈസ് എന്നിവിടങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ റിലീസ് ചെയ്യും.


BEST ACTOR - RELEASE DAY ADVERTISEMENT




best actor- malayalam movie trailor















best actor, mammootty, sruthi ramakrishnan, martin prakatt, best actor malayalam film, best actor review, best actor gallery

2 comments:

RKD said...

hitto hitt thanne

Anonymous said...

kandirikkkaaaamm..nallla padam...

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.