Wednesday, December 8, 2010

ക്രിസ്മസിന് മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍

ഇക്കൊല്ലത്തെ ക്രിസ്മസിന് തിയറ്ററുകളില്‍ ആവേശമാകാന്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍. 
മമ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ 'ബെസ്റ്റ് ആക്ടറും' മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കിയ 'കാണ്ടഹാറു'മാണ് ക്രിസ്മസിനുമുമ്പേ തീയറ്ററുകളില്‍ എത്തുന്നത്. 
'ബെസ്റ്റ് ആക്ടറി'ല്‍ സിനിമാ മോഹവുമായി നടക്കുന്ന സ്കൂള്‍ അധ്യാപകനായാണ് മമ്മൂട്ടി വരുന്നത്. കുടുംബ പശ്ചാത്തലത്തില്‍ നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കന്നഡ നടി ശ്രുതി രാമകൃഷ്ണനാണ് നായിക. ലാല്‍, നെടുമുടി, ബിജുക്കുട്ടന്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. 'ബെസ്റ്റ് ആക്ടര്‍' ഡിസംബര്‍ ഒമ്പതിന് നൂറോളം കേന്ദ്രങ്ങളില്‍ റിലീസാകും.
മേജര്‍ രവിയുടെ 'കാണ്ടഹാര്‍' സൈനിക പശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ്. മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായി എത്തുന്നെന്ന പ്രത്യേകതയുമുണ്ട്. ഈ ചിത്രത്തിലൂടെ അമിതാഭ് ബച്ചന്‍ ആദ്യമായി മലയാളത്തിലെത്തും. ഡിസംബര്‍ 16ന് ചിത്രം റിലീസ് ചെയ്യും. 

best actor- malayalam movie trailor

kandahar- malayalam movie trailor

2 comments:

Sarath said...

randu padavum kidukkum:)

Sarath said...

lalettan adipoli

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.