Saturday, November 6, 2010

sahasram gallery:സുരേഷ് ഗോപിയുടെ 'സഹസ്രം' പ്രദര്‍ശനത്തിനൊരുങ്ങി

കാര്‍ ചേയ്സും പൊടിപാറുന്ന സംഘട്ടന രംഗങ്ങളും ആക്രോശങ്ങളൊന്നുമില്ലാതെ വ്യത്യസ്തനായ ഐ.പി.എസ് കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന 'സഹസ്രം' പ്രദര്‍ശനത്തിനൊരുങ്ങി. 

'മഹാസമുദ്ര'ത്തിന് ശേഷം ഡോ. എസ് . ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു സഹസ്രനാമം ഐ.പി.എസ് എന്ന കഥാപാത്രമാണ് സുരേഷ് ഗോപിക്ക്. ഹൈപവര്‍ സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ ബാല, കാതല്‍ സന്ധ്യ, സരയൂ, ലക്ഷ്മി ഗോപാലസ്വാമി, ജഗതി ശ്രീകുമാര്‍, റിസ ബാവ, മധു, സുധീഷ്, കൊച്ചുപ്രേമന്‍ തുടങ്ങി വന്‍ താരനിരയുണ്ട്. ബാലക്ക് അടുത്തിടെ ലഭിച്ച ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍. സന്ധ്യ നാല് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്നുണ്ട്.

 ഗാനങ്ങള്‍: കൈതപ്രം. സംഗീതം: എം.ജയചന്ദ്രന്‍. ക്യാമറ: ശെന്തില്‍ റാം, സുജിത് വാസുദേവ്. വസ്ത്രാലങ്കാരം: പഴനി. പശ്ചാത്തല സംഗീതം: രാജാമണി. എഡിറ്റിംഗ്: മഹേഷ് നാരായണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ധു പനക്കല്‍. ഓണ്‍ലൈന്‍ റിലേഷന്‍സ്: ആന്റ്സ് മീഡിയ

ത്രിലോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേന്ദ്രന്‍ പിള്ള നിര്‍മിച്ച ചിത്രം സെവന്‍ ആര്‍ട്സ് തീയറ്ററുകളില്‍ എത്തിക്കും. നവംബര്‍ 24 നാണ് റിലീസ്. 

sahasram, dr. s. janardanan, suresh gopi, bala, sarayu, lakshmi gopalaswami, jagathy, kaithapram, sahasram gallery, sarayu gallery, kadhal sandhya, cinemajalakam sahasram




click image to enlarge























1 comments:

ramraj said...

all the best suresh gopi !

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.