Tuesday, November 30, 2010

IFFK2010: കേരളത്തിന്റെ ആദരത്തിനായി ഹെര്‍സോഗ് വരുന്നു

 വിഖ്യാത ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗ് കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാന്‍ എത്തുന്നു. സമഗ്ര സംഭാവനക്കുള്ള കേരളത്തിന്റെ അന്തര്‍ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ഹെര്‍സോഗ്, ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) യില്‍ സവിശേഷ സാന്നിധ്യവുമാകും. ഡിസംബര്‍ പത്തിന് കൊടിയേറുന്ന മേള 17 ന് സമാപിക്കും.ജീവിച്ചിരിക്കുന്ന ഇതിഹാസം ചലച്ചിത്രകാരന്മാരില്‍ ശ്രദ്ധേയനായ  ഹെര്‍സോഗ്  ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അഞ്ചുദിവസം അദ്ദേഹം മേളയിലുണ്ടാകും. ഹെര്‍സോഗിന്റെ അഞ്ച് ചിത്രങ്ങളും മേളയിലുണ്ട്. 

83 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി ഇരുന്നൂറോളം ചിത്രങ്ങള്‍ ഇക്കുറി മേളയില്‍ പ്രദര്‍ശിപ്പിക്കും. മല്‍സര വിഭാഗത്തില്‍ ഏഷ്യ- ആഫ്രിക്ക- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പതിനാല് ചിത്രങ്ങളുണ്ട്. മലയാളത്തില്‍ നിന്ന് രണ്ടെണ്ണവും. 

റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ജര്‍മന്‍ സംവിധായകന്‍ ഫാസ്ബിന്ററിയും ടി.വി. ചന്ദ്രന്റെയും ഏഴ് ചിത്രങ്ങള്‍ വീതമുണ്ടാകും. 
ഫ്രഞ്ച് സംവിധായകന്‍ ഒളിവര്‍ അസായിസ്, മെക്സിക്കന്‍ സംവിധായിക മറിയ നൊവാറോ, തായ് സംവിധായകന്‍ അപിചാറ്റ്പാങ് വീര്‍സാതുകല്‍ എന്നിവരുടെ അഞ്ച് ചിത്രങ്ങള്‍ വീതം കണ്ടംപററി മാസ്റ്റേഴ്സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലാറ്റിനമേരിക്കന്‍ സ്വാതന്ത്യ്രത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിന്റെ സ്മരണാര്‍ഥം ബൈസെന്റിനല്‍ വിഭാഗത്തില്‍ എട്ട് ചിത്രങ്ങളുണ്ട്. 

സെന്‍ട്രല്‍ ഏഷ്യ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എട്ട് ചിത്രങ്ങളും സ്പാനിഷ് നൃത്തമായ ഫ്ലൈമംഗോ അടിസ്ഥാനമാക്കിയ ആറ് ചിത്രങ്ങളുമുണ്ട്. ഇതില്‍ നാലെണ്ണം കാര്‍ലോ സോറസിന്റേതാണ്. റൊട്ടെര്‍ഡാം ഫെസ്റ്റിവലിലെ പ്രോജക്ടായ 'ഫൊര്‍ഗെറ്റ് ആഫ്രിക്ക' വിഭാഗത്തില്‍ നിന്ന് 12 ചിത്രങ്ങളുണ്ട്. പ്രസിദ്ധ ജാപ്പനീസ് കാര്‍ട്ടൂണുകളായ മാംഗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 12 ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് പുതിയ അനുഭവമാകും. 

ജാപ്പനീസ് മാസ്റ്റേഴ്സിന്റെ എട്ട് ചിത്രങ്ങളും ജാപ്പനീസ് ക്ലാസിക്ക് വിഭാഗത്തിലുണ്ട്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരായ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് സ്പിരിറ്റ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് വിഭാഗത്തില്‍. ആഫ്രിക്കന്‍ സംവിധായകനായ സോട്ടിഗുയി കൊയാട്ടോയുടെ ആറ് ചിത്രങ്ങള്‍ ട്രിബ്യൂട്ട് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.  നഗരത്തിലെ കൈരളി, ശ്രീ, കലാഭവന്‍, ന്യൂ, ധന്യ, രമ്യ, അജന്ത, കൃപ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയറ്ററുകളിലും നിശാഗന്ധിയിലുമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.  

IFFK 2010

Competition Films

  1. A day in Orange  Dir: Alexandra Szeplaki/Venezuela/87min/2009
  2. Animal Town  Dir: Jeon Kyuhwan/South Korea|USA/97min/2009
  3. Buried Secrets Dir: Raja Amari/Tunisia|Switzerland|France/91min/2009
  4. Heliopolis  Dir: Ahmad Abdalla/Egypt/96min/2009
  5. I am Afiya Megha Abhimanyu Omar  Dir: Onir/Hindi/India/110min/2010
  6. Optical Illusion  Dir: Christian Jimenez/Chile|France|Portugal/105/2009
  7. Palerimanikyam  Dir: Ranjith/Malayalam/India/135min/2009
  8. Portraits in a sea of lies Dir: Carlos Gaviria/Colombia/90min/2009
  9. T. D. Dasan Std. 6 B  Dir: Mohan Raghavan/Malayalam/India/98min/2010
  10. The Japanese Wife     Dir: Aparna Sen/Bengali|Japan/India/105min/2010
  11. The Last Summer of La Boyita
     Dir: Julia Solomonoff/Argentina|Spain|Germany/86min/2009
  12. Wine  Dir: Diego fried/Argentina/75min/2010
  13. Walking on the rail  Dir: Babak Shirinsefat/Iran/76min/2010
  14. Zephyr   Dir: Belma Bas/Turkey|100min/2010
Indian Cinema Today
  1. I am Kalam  Dir: Nila Madhab Panda/Hindi/89min/2010
  2. Kanasemba Kudureyaneri  Dir: Girish Kasaravalli/Kannada/110min/2010
  3. Love Sex Aur Dhoka  Dir: Dibakar Banerjee/Hindi/2010
  4. Memories in March Dir: Sanjoy Nag/English/104min/2010
  5. Metropolis@ Kolkata  Dir: Suman Mukhopadhyay/Bengali/95min/2009
  6. Natarang  Dir: Ravi Jadhav/Marathi/124min/2010
  7. Udaan  Dir: Vikramadithya Motwane/Hindi/137min/2010

Malayalam Today
  1. Aathmakadha Dir: Pream Lal/Malayalam/120min/2010
  2. Chithrakuzhal  Dir: Majeed Gulistan/Malayalam/81min/2009
  3. Elektra Dir: Shyama Prasad/Malayalam/126min/2010
  4. Janaki  Dir: M.G. Sasi/Malayalam/92min/2010
  5. Makaramanju  Dir: Lenin Rajendran/Malayalam/120min/2010
  6. Veettilekulla Vazhi Dir: Dr.Biju/Malayalam/95min/2010
  7. Yugapurushan  Dir: R. Sukumaran/Malayalam/121min/2010
  8. Chitra sutram Dir: Vipin Vijay/Malayalam/104min/2010
iffk, international film festival kerala, iffk 2010, iffk 2010 film list, iffk news

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.