Friday, November 12, 2010

പുതുതലമുറ പാശ്ചാത്യ സംഗീതത്തിന് പിന്നാലെ: ഹരിഹരന്‍

hariharan attending 'meet the press' at trivandrum 

ഗസലുകളേക്കാള്‍ പാശ്ചാത്ത സംഗീതത്തോടാണ് പുതുതലമുറക്ക്  പ്രിയമെന്ന് ഗായകന്‍ ഹരിഹരന്‍ അഭിപ്രായപ്പെട്ടു. അന്യഭാഷക്കാരെക്കൊണ്ട് മലയാളത്തില്‍ പാടിക്കുന്നത് ശരിയല്ലെന്ന യേശുദാസിന്‍െ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍  മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസലുകള്‍ ഇഷ്്ടപ്പെട്ടിരുന്ന നല്ലൊരു സമൂഹം പണ്ടുണ്ടായിരുന്നു. ഇന്നത് മാറി, പാശ്ചാത്യ സംഗീതത്തോടാണ് പുതുതലമുറയ്ക്ക് പ്രിയം. അതുകൊണ്ടുതന്നെ അത്തരം ഗാനങ്ങള്‍ നിര്‍മിക്കാന്‍ സംഗീതസംവിധായകര്‍ നിര്‍ബന്ധിതരാകുകയാണ്.

അന്യഭാഷക്കാരെക്കൊണ്ട് മലയാളഗാനങ്ങള്‍ പാടിപ്പിക്കുന്നത് ശരിയല്ലെന്ന യേശുദാസിന്റെ അഭിപ്രായത്തോട് യോജിപ്പില്ല. ഭാഷ കാണാതെ പഠിച്ചല്ല പാടുന്നത്. കലകള്‍ക്ക് ഭാഷ തടസ്സമാകരുതെന്നാണ് തന്റെ നിലപാട്. റിയാലിറ്റി ഷോകള്‍ പുതു ഗായകര്‍ക്ക് ഉയര്‍ന്നു വരാന്‍ അവസരം ഒരുക്കുന്നുണ്ടെന്നും ഹരിഹരന്‍ പറഞ്ഞു.

 ഈസ്റ്റ് കോസ്റ്റിന്റെ പുതിയ മലയാളംചിത്രമായ 'മുഹബ്ബത്തി'ന് വേണ്ടി പാടാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഹരിഹരന്‍. ഒരുഗാനത്തില്‍ അദ്ദേഹം പാടി അഭിനയിക്കുന്നുമുണ്ട്. മീറ്റ് ദ പ്രസില്‍ ഈസ്റ്റ്കോസ്റ്റ് വിജയനും പങ്കെടുത്തു. സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മുഹബ്ബത്തെന്ന് വിജയന്‍ പറഞ്ഞു. 


hariharan, singer hariharan, meet the press thiruvananthapuram

1 comments:

Anonymous said...

hariharan unnimenon are having nice voice

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.