Friday, November 26, 2010

സ്മാള്‍ ഫാമിലിയും സ്വന്തം ഭാര്യ സിന്ദാബാദും പ്രദര്‍ശനത്തിന്

രാജസേനന്റെ 'ഒരു സ്മാള്‍ ഫാമിലി'യും ഗിന്നസ് പക്രു നായകനാകുന്ന 'സ്വന്തം ഭാര്യ സിന്ദാബാദും' 26 വെള്ളി മുതല്‍ തീയറ്ററുകളില്‍. കോമഡി പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രങ്ങളാണ് ഇവ രണ്ടുമെന്നതാണ് പ്രത്യേകത.

'ഒരു സ്മാള്‍ ഫാമിലിയില്‍' രാജസേനന്‍, കൈലാഷ്, അനന്യ, സീത, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്നു. പക്രു നായകനാകുന്ന 'സ്വന്തം ഭാര്യ സിന്ദാബാദി'ല്‍ ശ്രുതി ലക്ഷ്മിയാണ് നായിക. 

ഇഫാര്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ റാഫി മതിര നിര്‍മിക്കുന്ന ചിത്രത്തില്‍ മുകേഷ്, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബിജു വട്ടപ്പാറയാണ് സംവിധാനം. ബക്രീദ് ചിത്രങ്ങളില്‍ 'ദി ത്രില്ലര്‍' മികച്ച കലക്ഷനോടെ മുന്നോട്ടുപോകുന്നു. അതേ സമയം 'ബെസ്റ്റ് ഓഫ് ലക്കി'ന് ബോക്സ് ഓഫീസില്‍ കനത്ത തിരച്ചടിയാണ് നേരിട്ടത്. 

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.