നായകന് എന്ന ചിത്രത്തിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'സിറ്റി ഓഫ് ഗോഡ്' ചിത്രീകരണം തുടങ്ങി. കാലികപ്രാധാന്യമുള്ള വിഷയത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരാണ് നായകന്മാര്.
മൂന്നു സംഘങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളാണ് കഥ. ഒരു കൊലയിലൂടെ മൂന്നു വനിതകളുടെ രക്ഷകനാകുന്ന ജ്യോതിലാല്‍ എന്ന കഥാപാത്രമാണ് നായകന്. ഒരു തമിഴ് സംഘം, ഒരു ഗുണ്ടാ നേതാവ്, റിയല്‍ എസ്റ്റേറ്റ് മാഫിയാ ഗ്രൂപ്പ് എന്നീ മൂന്നു സംഘങ്ങള്‍ തമ്മിലാണ് വടംവലി. എം.ബി.ബി.എസ് പഠനത്തിനിടെ കൊലക്കേസില്‍പെട്ട് ക്രിമിനലാകുന്ന ജ്യോതിലാലാകുന്നത് പൃഥ്വിരാജാണ്. റീമാ കല്ലിംഗല്‍, പ്രിയങ്ക, ശ്വേതാ മേനോന് എന്നിവരാണ് നായികമാര്‍.
തമിഴ് സംഘത്തിലെ സ്വര്‍ണവേല്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് എത്തുന്നത്. രാജീവ് പിള്ള, ജഗദീഷ്, സുധീഷ് കരമന, സാദിഖ്, അനില്‍ മുരളി, കിഷോര്‍ സത്യ, രോഹിണി തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍.
രചന: ബാബു ജനാര്ദ്ദനന്. ഗാനങ്ങള്‍: അനില്‍ പനച്ചൂരാന്, സംഗീതം: പ്രശാന്ത് പിള്ള, ക്യാമറ: സുജിത് വാസുദേവ്. മേരിമാതാ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്.
0 comments:
Post a Comment