Tuesday, November 9, 2010

'ഫോര്‍ ഫ്രണ്ട്സി'ന് യുവാക്കളെ ആകര്‍ഷിക്കാനായില്ല: സജി സുരേന്ദ്രന്‍

തന്റെ പുതിയ ചിത്രമായ 'ഫോര്‍ ഫ്രണ്ട്സി'ന് യുവാക്കളെ ആകര്‍ഷിക്കാനായില്ലെന്ന് സംവിധായകനായ സജി സുരേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു സജി. 


ആദ്യ രണ്ട് ചിത്രങ്ങള്‍ കോമഡി പശ്ചാത്തലത്തിലെ മുഴുനീള ഫാമിലി എന്റര്‍ടെയ്നര്‍ ആയിരുന്നു. യുവാക്കളില്‍ ഭൂരിപക്ഷവും അത്തരം ചിത്രമാകും 'ഫോര്‍ ഫ്രണ്ട്സു'മെന്ന് മുന്‍വിധിയോടെയാണ് വന്നത് ചിത്രത്തിന് ദോഷമായി. എന്നാല്‍ ഇതൊരു മോശം ചിത്രമാണെന്ന അഭിപ്രായം വന്നിട്ടില്ല. ഉടന്‍ ഉത്തരം സീരിയസ് ചിത്രങ്ങള്‍ ആലോചിക്കുന്നില്ല. 


 ജയറാമിന്റെ അഭിപ്രായമനുസരിച്ചാണ് കമലഹാസനെ അതിഥി താരമായി ചിത്രത്തില്‍ ക്ഷണിച്ചത്. ആദ്യത്തെ ആശയക്കുഴപ്പം മാറി ചിത്രം വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും സജി പറഞ്ഞു. തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയും മീറ്റ് ദി പ്രസില്‍ പങ്കെടുത്തു. 


saji surendran, four friends, meet the press, kamalahasan, jayaram, cinemajalakam review

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.