Monday, November 8, 2010

അല്ലു അര്‍ജുന് വിവാഹം

തെന്നിന്ത്യന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അല്ലു അര്‍ജുന്‍ വിവാഹിതനാകുന്നു. എസ്.സി.ഐ.ഇ.എന്‍.ടി എന്‍ജിനീയറിംഗ് കോളജുകളുടെ ഉടമയും വ്യവസായിയുമായ ശങ്കര്‍ റെഡ്ഢിയുടെ മകള്‍ സ്നേഹാ റെഡ്ഢിയാണ് വധു.

 ഹൈദരാബാദ് സ്വദേശിനിയായ സ്നേഹ ബി ടെക് പൂര്‍ത്തിയാക്കി എം.എസ് പഠനത്തിനായി അമേരിക്കയിലാണ്.

എന്തായാലും ഇപ്പോള്‍ ചിത്രീകരണത്തിലുള്ള 'ബദ്രിനാഥ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിവാഹം ഉണ്ടാകൂ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം നടക്കുമെന്ന് അല്ലു അര്‍ജുനോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രമുഖ നിര്‍മാതാവും ചിരംജീവിയുടെ ഭാര്യാ സഹോദരനുമായ അല്ലു അരവിന്ദിന്റെ മകനാണ് അല്ലു അര്‍ജുന്‍. തെലുങ്കിലെ യുവതാരമാണെങ്കിലും കേരളമുള്‍പ്പെടെ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ ആരാധകരാണ് അല്ലുവിന്. 

allu arjun, sneha reddy, allu arjun marriage, allu arjun malayalam actor, arya, bunny

0 comments:

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.