Monday, November 1, 2010

മമ്മൂട്ടിയുടെ പെരുമാള്‍ സെക്രട്ടേറിയറ്റില്‍


മമ്മൂട്ടിയുടെ പെരുമാള്‍ പോലിസിന്റെ അന്വേഷണം തലസ്ഥാന നഗരത്തിലെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലേക്കും. അതേ, ആഗസ്റ്റ് 15 എന്ന ചിത്രത്തിന്റെ സുപ്രധാന രംഗവുമായി  ബന്ധപ്പെട്ടാണ് ഞായറാഴ്ച മമ്മൂട്ടിയും സംഘവും സെക്രട്ടേറിയറ്റിലും പരിസരത്തും ചിത്രീകരണത്തിനെത്തിയത്. 
നീല ബുള്ളറ്റ്  സൈഡ് റോഡിലൂടെ ഓടിച്ചെത്തി സെക്രട്ടേറിയറ്റിന് ഉള്ളില്‍ കയറ്റുന്നതും സമീപമുള്ള പോലീസുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് രംഗം. സ്റ്റാറ്റ്യൂ ജംഗ്ഷനില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയിലാണ് ഷാജി കൈലാസും ക്യാമറാമാന്‍ പ്രദീപ് നായരും രംഗം ചിത്രീകരിച്ചത്. 

എസ്.എന്‍ സ്വാമിയുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് ഒന്ന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. എം. മണിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ക്രിസ്മസിന് തീയറ്ററുകളിലെത്തും.


august 15, mammootty, s n swami, shaji kailas, perumal police, m mani

3 comments:

Anonymous said...

ee film nannayal mathi ayirunnu

rahul said...

adipoli bike!

mafeermon said...

mammukkaa... Thakarkku...
We are waiting for this film..

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.