Thursday, November 11, 2010

Best actor gallery: മമ്മൂട്ടിയുടെ 'ബെസ്റ്റ് ആക്ടര്‍' വരുന്നു

മമ്മൂട്ടിയെ നായകനാക്കി ഫൊട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത 'ബെസ്റ്റ് ആക്ടര്‍' ചിത്രീകരണം പൂര്‍ത്തിയായി. നവംബര്‍ 24 നാണ് റിലീസ് ഉദ്ദേശിച്ചിരിക്കുന്നത്.  

യു.പി സ്കൂള്‍ അധ്യാപകനായ മോഹന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അധ്യാപകനാണെങ്കിലും  അഭിനേതാവാകാന്‍ കടുത്ത ആഗ്രഹവുമായി നടക്കുന്ന കഥാപാത്രമാണ് മോഹന്‍. നായികയായ കന്നഡയില്‍ നിന്നുള്ള ശ്രുതി രാമകൃഷ്ണന്‍ അഭിനയിക്കുന്നു. 

ലാല്‍, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കെ.പി.എ.സി ലളിത, വിനായകന്‍, സുകുമാരി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തും. മാര്‍ട്ടിന്‍ പ്രക്കാട്ടും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതം: ബിജി പാല്‍, ക്യാമറ: അജയന്‍ വിന്‍സന്റ്. ആന്റോ ജോസഫും നൌഷാദും ചേര്‍ന്ന് നിര്‍മിച്ച ചിത്രം പ്ലേ ഹൌസ് തീയറ്ററുകളില്‍ എത്തിക്കും. 


best actor gallery
click to enlarge






















best actor, mammootty in best actor, malayalam film bset actor, best actor movie gallery, mammootty, martin prakkatt, play house, shruthi ramakrishnan, nedumudi venu, lal, bijukuttan, suraj venjaramood, 

2 comments:

Santhosh said...

soopar padam ayirikkum..

Santhosh said...

all the best ikka and team

Post a Comment

 
Cinemajalakam. Design by Wpthemedesigner. Converted To Blogger Template By Anshul Tested by Blogger Templates.